ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ് മെഗാ പ്രമോഷൻ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ലോഞ്ച് ചെയ്യുന്നു. ജനറൽ മാനേജർ അജിത് കുമാർ, പി.ആർ.ഒ സിദ്ദീഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ദോഹ: ലോകകപ്പ് ഫുട്ബാളിനെ വരവേറ്റുകൊണ്ട് ഖത്തറിലെ പ്രമുഖ റീട്ടയിൽ വ്യപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ പുതിയ മെഗാ പ്രമോഷൻ ആരംഭിച്ചു. ഫുട്ബാൾ ലോകകപ്പ് മുന്നോടിയായി ഉപഭോക്താക്കൾക്കായി 1 .75 കിലോ ഗോൾഡൻ ഫുട്ബാൾ സമ്മാനമാണ് ഇത്തവണ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്.
22 കാരറ്റ് ഒരു കിലോ ഗോൾഡൻ ഫുട്ബാൾ ഒരാൾക്കും, രണ്ടു പേർക്ക് 250 ഗ്രാം വീതം ഗോൾഡൻ ബൂട്ടും, 250 ഗ്രാം ഗോൾഡൻ ഗ്ലൗ തുടങ്ങി സമ്മാനങ്ങൾ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ സ്വന്തമാക്കാം. ഗ്രാൻഡിന്റെ മുഴുവൻ ഔട്ട്ലെറ്റുകൾ വഴിയും 50 റിയാലോ അതിന് മുകളിലോ ഉള്ള ഷോപ്പിങ്ങിലൂടെ ഉപഭോക്താക്കൾക്ക് മത്സരത്തിൽ പങ്കാളികളാകാം. ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91, 170 പ്ലാസ മാൾ ഏഷ്യൻ ടൗൺ, ഷഹാനിയ ഗ്രാൻഡ് ഹൈപർ മാർക്കറ്റ്, എസ്ഥാൻ മാൾ വുകൈർ എന്നീ ഷോറൂമുകളിൽ ഉപഭോക്താക്കൾക്ക് ഷോപ്പിങ് നടത്തി സമ്മാന പദ്ധതിയിൽ പങ്കാളികളാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.