​േഗ്ലാബൽ പ്രിൻസിപ്പൽ പുരസ്​കാരം ഡോ. സുഭാഷ്​ ബി. നായർക്ക്​

ദോഹ: വിദ്യാഭ്യാസ രംഗത്തെ നേതൃമികവിനുള്ള അംഗീകാരമായി 'എ.കെ.എസ്​ എജുക്കേഷൻസ്​' സമ്മാനിക്കുന്ന ​േഗ്ലാബൽ പ്രിൻസിപ്പൽ പുരസ്​കാരത്തിന്​ ദോഹ ശാന്തിനികേതൻ ഇന്ത്യൻ സ്​കൂൾ പ്രിൻസിപ്പൽ ഡോ. സുഭാഷ്​ ബി. നായർ അർഹനായി.

ഓൾലൈനായി നടന്ന ചടങ്ങിലായിരുന്നു​ അവാർഡ്​ പ്രഖ്യാപനം. വിദ്യാർഥികളിലെ പഠന മികവും കാര്യശേഷിയും കഠിനാധ്വാനവും വികസിപ്പിക്കാനായി ശാന്തിനികേതൻ സ്​കൂളിൽ നടപ്പാക്കിയ 'ത്രീ ജി' പഠന സംവിധാനത്തിലൂടെ സൃഷ്​ടിച്ച നേട്ടങ്ങളാണ്​ ആഗോള പുരസ്​കാരത്തിന്​ അർഹനാക്കിയത്​. പുരസ്​കാരനേട്ടത്തിൽ സ്​കൂൾ മാനേജ്​മെൻറ്​ അഭിനന്ദനം അറിയിച്ചു. 

Tags:    
News Summary - Global Principal Award Dr. Subhash b.Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.