ദോഹ: പബ്ലിക് വർക്്സ് അതോറിറ്റി(അശ്ഗാൽ)യുടെ മിസൈമീർ ടണൽ ഫോർ സർഫേസ് ആൻഡ് ഗ്രൗണ്ട് വാട്ടർ ൈഡ്രനേജ് പദ്ധതിക്ക് ആഗോള പുരസ്കാരം. ന്യൂയോർക്കിൽ നടന്ന എഞ്ചിനീയറിംഗ് ന്യൂസ് റെക്കോർഡിെൻറ ഗ്ലോബൽ ബെസ്റ്റ് െപ്രാജക്ട് അവാർഡാണ് അശ്ഗാലിനെ തേടിയെത്തിയത്. അവാർഡ്ദാന ചടങ്ങിൽ ഗ്ലോബൽ ബെസ്റ്റ് അവാർഡ് നേടിയ പ്രതിനിധികളും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്തു. അശ്ഗാൽ ൈഡ്രനേജ് നെറ്റ്വർക്ക് െപ്രാജക്ട്സ് വകുപ്പ് മാനേജർ എഞ്ചിനീയർ ഖാലിദ് സൈഫ് അൽ ഖയാറീൻ ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തോടൊപ്പം െപ്രാജക്ട് കൺസൾട്ടൻറ് സി.ഡി.എം സ്മിത്ത്, െപ്രാജക്ട് കോൺട്രാക്ടർ സലിനി ഇംേപ്രഗിലോ എന്നീ കമ്പനികളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. രാജ്യത്തെ ൈഡ്രനേജ് ശൃംഖല വിപുലീകരിക്കുന്നതിെൻറ ഭാഗമായി അശ്ഗാൽ നടപ്പാക്കിയ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് മിസൈമീർ ടണൽ ഫോർ സർഫേസ് ആൻഡ് ഗ്രൗണ്ട് വാട്ടർ ൈഡ്രനേജ് പദ്ധതി. 2016ലാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുന്നത്. എഫ്–റിങിനടിയിലൂടെ 10 കിലോമീറ്റർ ദൈർഘ്യമാണ് പദ്ധതിയുടെ പ്രധാന തുരങ്കത്തിനുള്ളത്. നിരപ്പിൽ നിന്നും 30 മീറ്റർ താഴെയുള്ള ഇതിന് രണ്ട് കിലോമീറ്ററോളം ആകെ നീളം വരുന്ന ഒമ്പത് ഉപ തുരങ്കങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.