ഫുജൈറ: ദേശിയ ദിനാഘോഷ അവധി ദിനങ്ങൾ ആഘോഷമാക്കാൻ കിഴക്കൻ തീരത്തേക്ക് ഒഴുകി എത്തിയത് ആയിരങ്ങൾ . . അനുകൂല കാലാവസ്ഥയും മലീഹ റോഡിെൻറ അറ്റകുറ്റ പണി പൂർത്തിയായതും സഞ്ചാരികൾക്ക് അനുഗ്രഹമായി. ഇപ്രാവശ്യം എവിടെയും കാര്യമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടില്ല. സാധാരണ പോലെ ഇക്കുറിയും ഖോർഫുക്കാൻ തീരം സഞ്ചാരികളുടെ ബാഹുല്യത്താൽ വീർപ്പുമുട്ടി. തീരത്തിെൻറയും ,ഖോർഫുഖാൻ പ്രവേശന ഭാഗത്ത് റോഡിെൻറ ഇരുവശങ്ങളുടെയും സൗന്ദര്യവൽക്കരണവും തകൃതിയായി നടക്കുന്നുണ്ട് .
ഖോർഫുഖാനിലെ റൂ ഫൈസ അണക്കെട്ട് കാണാനും നല്ല തിരക്കായിരുന്നു. ഷാർജയിൽ നിന്ന് വളരെ വേഗത്തിൽ ഖോർഫുഖാനിൽ എത്തിച്ചേരാൻ കഴിയുന്ന വാദി ഷി വഴിയുള്ള റോഡിെൻറ പണി പുരോഗമിക്കുന്നുണ്ട്. ടണലുകളുടെയും ,കുറഞ്ഞ ഭാഗത്തെ റോഡിെൻറയും മിനുക്ക് പണികൾ മാത്രമാണ് ബാക്കി. ഈ റോഡ് പ്രകൃതി രമണീയമായ ചെങ്കത്തായ മലമടക്കുകൾക്ക് ഇടയിലുടെയാണ് ഖോർഫുക്കാനിൽ എത്തിച്ചേരുന്നത് .റോഡ് തുറന്നാൽ ഇതിലുടെ യാത്ര സഞ്ചാരികൾക് ആകർഷകമാകും.
മസാഫിക്കടുത്തുള്ള ദഫ്ത്ത വഴിയിലൂടെ ഇപ്പോൾ തന്നെ എത്തിച്ചേരാൻ കഴിയുന്ന ഖോർഫുക്കാനിലെ പുരാതന ഗ്രാമമായ വാദി ഷിയിലും ധാരാളം പേർ എത്തി. ഇവിടെ എല്ലാ കാലത്തും മലമടക്കുകളിലെ ഒഴുകുന്ന ശുദ്ധജല ഉറവയും, മലമുകളിലുള്ള പുരാതന ഗ്രാമവും ഏറെ ആകർഷകമാണ്. ഉറവയിൽ കുളിക്കാനും തിരക്കായിരുന്നു. സമുദ്ര നിരപ്പിൽ നിന്ന് ഏറെ താഴെ കിടക്കുന്ന പ്രദേശമാണിവിടം . തോട്ടങ്ങൾക്കിടയിലുടെ നല്ല റോഡിലൂടെ ചെങ്കുത്തായ ഇറക്കങ്ങൾ കഴിഞ്ഞ് വേണം ഇവിടെ എത്താൻ. എന്നാൽ മഴയുള്ള സമയത്ത് എറെ അപകടം പിടിച്ച വാദികൾ നിറഞ്ഞൊഴുകുന്ന പ്രദേശം കൂടിയാണിത് ഒരു വർഷം മുൻപ് മലയാളി ബാലൻ വാഹനത്തോടൊപ്പം ഒഴുകിപ്പോയി അപകടത്തിൽ പെട്ട പ്രദേശമാണിത്. കഴിഞ്ഞ മഴയിൽ ജല സമൃദ്ധിയിലേക്ക് മടങ്ങി വന്ന മലീഹ റോഡിലെ റാസൽ ഖൈമയുടെ ഭാഗമായ ഷൗക്ക ഡാം കാണാനും ധാരാളം പേരെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.