ദോഹ: ഖത്തറിലെ മനുഷ്യാവകാശ നിയമ നിര്‍മ്മാണ രംഗം കഴിഞ്ഞ വര്‍ഷം പ്രധാന പ്പെട്ട മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്ന് ഉപപ്രധാനമന്ത്രിയും വി ദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി. ജനീ വയിൽ മനുഷ്യാവകാശ കൗണ്‍സിലിെൻറ 40ാമത് സെഷനില്‍ സംസാരിക്കുകയായിരുന്നു അ ദ്ദേഹം.
സാമ്പത്തിക–സാമൂഹ്യ–സാംസ്ക്കാരിക അവകാശങ്ങളിലെ അന്താരാഷ്ട്ര കരാര്‍, ആഭ്യന്തര രാഷ്ട്രീയവകാശ അന്താരാഷ്ട്ര കരാര്‍, രാഷ്ട്രീയാഭയ നിയന്ത്രണ നിയമം പ്രഖ്യാപിക്കല്‍ തുടങ്ങിയവയാണ് അവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായി സ്ഥിരം താമസാനുമതി നിയമം അവതരിപ്പിച്ചതായും ഉപപ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രവാസികളുടെ പ്രവേശനവും നിർഗമനവും സംബന്ധിച്ച നിയമത്തില്‍ മാറ്റം വരുത്തി. എക്സിറ്റ് പെര്‍മിറ്റുകള്‍ ഇല്ലാതാക്കി. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ മന്ത്രിമാര്‍ തീരുമാനമെടുത്തു. ഖത്തറിലെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ദേശീയ പദ്ധതി വികസിപ്പിക്കുകയും അവയുടെ തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സമീപനങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്നും ഉപപ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.