ദോഹ: അമേരിക്കയുടെ നേതൃത്വത്തിൽ ക്യാമ്പ് ഡേവിസിൽ ജി.സി.സി ഉച്ചകോടി നടക്കുകയാണെങ്കിൽ ഖത്തർ തീർച്ചയായും പങ്കെടുക്കുമെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ ആൽഥാനി. രാജ്യത്തിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാ ത്തതാണ്. യാഥാർഥ്യം ഇതിനകം ലോകത്തിന് ബോധ്യമായി കഴിഞ്ഞിരിക്കുന്നു.
ഖത്തറിന് മേൽ ഉപരോധം പ്രഖ്യാപിച്ചതിനെ തുടർന്ന് നേരിട്ട പ്രതിസന്ധിയെ മറികടക്കാൻ തങ്ങൾക്ക് ഇതിനകം കഴിഞ്ഞിരിക്കുന്നു. മേഖ ലയിൽ സുരക്ഷയും സമാധാനവും നിലനിൽക്കുന്നതിന് ഖത്തർ അമേരിക്കയുമായി യോജിച്ച് പ്രവർത്തിക്കാൻ തന്നെയാണ് തീരുമാനിച്ചത്. വാഷിംഗ്ടനിൽ എൻറർൈപ്രസ് സ്റ്റഡീസ് നടത്തിയ ചർച്ചാ സദസ്സിലാണ് വിദേ ശകാര്യ മന്ത്രി ഇക്കാര്യം വിശദമാക്കിയത്. ശത്രുക്കളുടെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചിട്ടുളളത്. ഇത്തരത്തിലുള്ള അപകട സാധ്യത ലോകത്താകെ വ്യാപിക്കാൻ സാധ്യതയുണ്ടെന്നും വി ദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.
ഗൾഫ് സഹകരണ കൗൺസിൽ പഴയത് പോലെ തിരിച്ചുവരണമെന്ന ആ ഗ്രഹമാണ് തനിക്കുള്ളത്. ഇപ്പോൾ നേരിട്ടിട്ടുള്ള തിരിച്ചടികളിൽ നിന്ന് കര കയറാൻ ഖത്തറിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. അയൽക്കാരോട് പൊറുക്കാനും മാപ്പ് നൽകാനും അവർക്കാകും. അയൽക്കാരുമാ യുള്ള ബന്ധം മറക്കാൻ നമുക്ക് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഞങ്ങൾ പരസ്പരം കുടുംബ ബന്ധമുള്ള വരാണ്. ഞങ്ങളുടെ സംസ്ക്കാരം ഒന്നാണ്. ഗൾഫ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പരസ്പരം ധാര ണയോടെ കാര്യങ്ങളെ സമീപിക്കണം. ഭിന്നത പരിഹരിക്കാനുള്ള സന്നദ്ധതയാണ് ഉണ്ടാകേണ്ടത്. എല്ലാ ജി. സി.സി രാജ്യങ്ങളെയും ഒന്നിപ്പിച്ച് മുന്നോട്ട് പോകാനുള്ള ശ്രമമാണ് നടക്കേണ്ടത്.
ഖത്തർ തുടക്കം മുതൽ തന്നെ പ്രതിസന്ധി പരിഹരിക്കുന്നതിന് ചർച്ചകൾക്ക് സന്നദ്ധമാണെന്ന് പ്രഖ്യാപിച്ച താണ്. കുവൈത്ത് അമീർ നടത്തിയ ശ്രമങ്ങളോട് പൂർണമായും അനുകൂലമായാണ് രാജ്യം പ്രതികരിച്ചത്. അതി െൻറ ഭാഗമായി തന്നെയാണ് അമേരിക്കൻ പ്രസിഡൻറിെൻറ ക്ഷണം സ്വീകരിക്കാൻ തയ്യാറായത്. അത് പോലെ ഭിന്നത നിലനിർത്തുന്ന രാജ്യങ്ങൾ ചർച്ചക്ക് തയ്യാറായി മുന്നോട്ട് വരികയാണ് വേണ്ടത്. അവരതിന് തയ്യാറാ കുന്നില്ലെങ്കിൽ അതിനർത്ഥം അവർ മേഖലയിൽ സമാധാനം ആഗ്രഹിക്കുന്നില്ല എന്നാണ്. ഡിസംബറിൽ കുവൈത്തിൽ നടന്ന ജി.സി.സി ഉച്ചകോടി പ്രതിസന്ധി ചർച്ച ചെയ്യുന്നതിനുള്ള ഏറ്റവും നല്ല വേദിയായിരുന്നു. ഖത്തർ ആവേശ പൂർവമാണ് അന്ന് ഉച്ചകോടിയിൽ സംബന്ധിച്ചത്.
എന്നാൽ ഉപരോധ രാജ്യങ്ങളിൽ നിന്ന് ദു ർബലമായ പങ്കാളിത്തം മാത്രമാണ് ഉണ്ടായത്. ഈ വിഷയത്തിൽ അവർ സ്വീകരിച്ച നിലപാടാണ് ഇത് വ്യക്ത മാക്കുന്നതെന്നും ഉപപ്രധാനമന്ത്രി അറിയിച്ചു. പ്രതിസന്ധി അവസാനിച്ചാലും പഴയ അവസ്ഥയിലേക്ക് തിരിച്ച് പോകാൻ സമയമെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. അത്രയധികം വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. എന്നാൽ ഭാവയിൽ ഈ വിശ്വാസം തിരിച്ചുകൊണ്ടുവരാം എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അഭിപ്രായപ്പട്ടു. തുർക്കിയുമായി നിലനിൽക്കുന്ന ബന്ധം നേരത്തെയുള്ളതാണ്.സാമ്പത്തിക– സൈനിക മേഖലയിൽ പരസ്പരം സഹകരിച്ച് നീങ്ങാനുള്ള കരാർ 2014ൽ ഒപ്പുവെച്ചതാണ്. പ്ര തിസന്ധി ഘട്ടത്തിൽ തുർക്കി വലിയ പിന്തുണയാണ് രാജ്യത്തിന് നൽകിയത്. മരുന്നും ഭക്ഷണവും തന്ന് അവർ പിന്തുണ നൽകിയതായും ഉപപ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.