ദോഹ: ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) അതിെൻറ സെക്രട്ടറി ജനറലും ഇന്ന ് നാമമാത്ര പേരുകൾ മാത്രമാണെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹമാൻ ആൽഥാനി കുറ്റപ്പെടുത്തി. ദോഹ ഫോറം സംഘടിപ്പിച്ച പതിനെട്ടാമത് ചർച്ചാ സദസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ആഗോള വ്യവസഥ, ഒരു അവലോകനം: പഴയ സഖ്യങ്ങളും പുതിയ ബന്ധങ്ങളും’ വിഷയത്തിൽ ന ടന്ന ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു വിദേശകാര്യ മന്ത്രി. ഖത്തർ ഉപരോധവുമായി ബന്ധ പ്പെട്ട വിശകലനമാണ് പ്രധാനമായും അദ്ദേഹം നടത്തിയത്. ഗൾഫ് മേഖലയിലെ ഈ സഖ്യം നിലവിൽ കെട്ടുറ പ്പില്ലാത്ത സംവിധാനമായി മാറിയിരിക്കുന്നു. ജി.സി.സി സംവിധാനത്തിന് ശക്തമായ മാർഗരേഖ ഉണ്ടാക്കേണ്ട തുണ്ട്. ഈ സംവിധാനത്തെ ശക്തിപ്പെടുത്താൻ എല്ലാ അംഗ രാജ്യങ്ങളുടെയും പൂർണ പങ്കാളിത്തം ആവശ്യ മാണ്. ജി.സി.സി സെക്രട്ടറി ജനറൽ അദ്ദേഹത്തിെൻറ പരിധിയിൽ നിന്നുള്ള പ്രവർത്തനം പോലും നടത്തിയില്ലെന്നത് ഏറെ ദുഖകരമാണ്. അംഗ രാഷ്ട്രമായ ഖത്തറിന് മേൽ മൂന്ന് അംഗ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചപ്പോൾ നിഷ്ക്രിയനാവുകയാണ് അദ്ദേഹം ചെയ്തത്.
ചില രാജ്യങ്ങൾ കരുതുന്നത് അവർക്ക് ജി. സി.സിയുടെ പൊതുനിയമങ്ങൾ ബാധകമല്ലെന്നാണ്. എന്നാൽ ഇത് തെറ്റായ ധാരണയാണ്. ഗൾഫ് മേഖലയെ ബാധിക്കുന്ന ഏത് വിഷയങ്ങളിലും പൊതുതാൽപര്യപ്രകാരം എല്ലാ രാജ്യങ്ങളും ഇടപെടേണ്ടതുണ്ട്. അംഗ രാജ്യങ്ങൾക്കിടയിൽ തർക്കങ്ങളുണ്ടാകുമ്പോൾ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം വേണമെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു. ഗൾഫ് പ്രതിസന്ധി അടിസ്ഥാന രഹിതവും തൽപര കക്ഷികളുടെ സൃഷ്ടിയാണെന്നുമുള്ള കാര്യം എല്ലാവർക്കും അറിയുന്നതാണെന്നും വിദേശകാര്യ മന്ത്രി അഭി പ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.