ദോഹ: ഐക്യരാഷ്ട്ര സഭക്ക് കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ പോഷക വേദിയായ യുനെസ്കോയുടെ അധ്യക്ഷ സ്ഥാനം അറബികൾക്കിടയിലെ ഭിന്നത കാരണമാണ് അറബ് ലോകത്തിന് നഷ്ടമായതെന്ന് രണ്ട് വോട്ടിന് മാത്രം പദവി നഷ്ടപ്പെട്ട ഖത്തർ പ്രതിനിധി ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽകുവാരി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിെൻറ ആദ്യ നാല് ഘട്ടങ്ങളിലും മുന്നിലെത്തിയ തന്നെ അവസാന വട്ടം നടന്ന അട്ടിമറിയാണ് പരാജയപ്പെടുത്തിയത്. മൂന്ന് വോട്ടുകൾ എനിക്ക് നഷ്ടപ്പെട്ടു. ലബനാൻ മറ്റ് രാജ്യങ്ങളുടെ സമ്മർദ്ദത്തിൽ പെടുമെന്ന് കരുതിയിരുന്നില്ലെന്നും ഡോ. കുവാരി അഭിപ്രായപ്പെട്ടു. സംസ്കാരങ്ങളുടെയും ഗ്രന്ഥങ്ങളുടെയും തറവാടായി അറിയപ്പെടുന്ന ലബനാൻ തനിക്ക് വോട്ട് ചെയ്യാതിരുന്നതിൽ പ്രയാസം തോന്നി. വലിയ തോതിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും രണ്ട് വോട്ടിന് മാത്രമാണ് പരാജയപ്പെട്ടത്. ഈ പരാജയം അഭിമാനകരമായി തന്നെ സ്വീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.