ഗാ​ല​റി നി​റ​ച്ച്​ 63,439 കാ​ണി​ക​ൾ; ച​രി​ത്ര​മെ​ഴു​തി അ​ൽ​ബെ​യ്​​ത്​

ദോ​ഹ: ഫു​ട്​​ബാ​ളി​നെ അ​തി​ര​റ്റ്​ പ്ര​ണ​യി​ക്കു​ന്ന ഖ​ത്ത​രി​ക​ൾ ​വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യി​ൽ അ​ൽ ബെ​യ്​​ത്​ സ്​​റ്റേ​ഡി​യ​ത്തി​ൽ പു​തു ച​രി​ത്ര​വും കു​റി​ച്ചു. ഖ​ത്ത​ർ -യു.​എ.​ഇ മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്​ 63,439 കാ​ണി​ക​ൾ. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഖ​ത്ത​റി​െൻറ ഫു​ട്​​ബാ​ൾ ച​രി​ത്ര​ത്തി​ൽ ഒ​രു സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​​ ഒ​ഴു​കി​യെ​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​യി ഇ​ത്. 60,000 ഇ​രി​പ്പി​ട ശേ​ഷി​യു​ള്ള സ്​​റ്റേ​ഡി​യ​ത്തി​ൽ പ​ര​മാ​വ​ധി​ക്കും മു​ക​ളി​ലാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്​​ച രാ​ത്രി കാ​ണി​ക​ൾ ഒ​ഴു​കി വ​ന്ന​ത്. അ​വ​ർ​ക്ക്, ഏ​റ്റ​വും മി​ക​ച്ച ഫു​ട്​​ബാ​ൾ കാ​ഴ്​​ച​യു​മാ​യി വി​രു​ന്നൊ​രു​ക്കി ഖ​ത്ത​റിെൻറ സൂ​പ്പ​ർ താ​ര​ങ്ങ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.

മൂ​ന്നു​ ക​ളി; 13 ഗോ​ൾ

ദോ​ഹ: മെ​ൽ​ബ​ണി​ൽ ന​ട​ന്ന 2015 ഏ​ഷ്യാ ക​പ്പി​െൻറ ഗ്രൂ​പ് റൗ​ണ്ടി​ൽ 4-1നാ​യി​രു​ന്നു യു.​എ.​ഇ ഖ​ത്ത​റി​നെ തോ​ൽ​പി​ച്ച​ത്. ശേ​ഷം, ആ​റു​വ​ർ​ഷ​ത്തി​നി​ടെ ഇ​രു​വ​രും മു​ഖാ​മു​ഖം മൂ​ന്നു​ മ​ത്സ​ര​ങ്ങ​ൾ. അ​വ​യി​ലെ​ല്ലാം അ​തേ നാ​ണ​യ​ത്തി​ലാ​യി​രു​ന്നു ഖ​ത്ത​റി​െൻറ വി​ജ​യ​ങ്ങ​ൾ. 2019 ഏ​ഷ്യാ​ക​പ്പി​ൽ 4-0ത്തി​നും, അ​തേ​വ​ർ​ഷം ഗ​ൾ​ഫ്​ ക​പ്പി​ൽ 4-2നും ​ജ​യം. ഇ​പ്പോ​ൾ ഫി​ഫ അ​റ​ബ്​ ക​പ്പി​ൽ 5-0ത്തി​ൻെ​റ ജ​യ​വു​മാ​യി നേ​ട്ടം ആ​വ​ർ​ത്തി​ച്ചു.

Tags:    
News Summary - Gallery 63,439 views; History by Al Bait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.