ദോഹ: ഖത്തർ^ഇന്ത്യ സാംസ്കാരിക വർഷത്തിെൻറ ഭാഗമായി ഇന്ത്യൻ കലാകാരൻമാരുടെ 63 സൃഷ്ടികളുടെ പ്രദർശനം തുടങ്ങി. 20 പ്രമുഖ കലാകാരൻമാരുടെ വിവിധ സൃഷ്ടികളാണ് ഗേറ്റ് മാളിൽ ‘ഫൻഖാർ’ എന്ന പേരിൽ തുടങ്ങിയ പ്രദർശനത്തിൽ ഉള്ളത്. കലാ കാരൻ എന്നാണ് ‘ഫൻഖാർ’ എന്ന ഉറുദു വാക്കിെൻറ അർഥം. ഇന്ത്യൻ സംസ്കാരം, കല, പാരമ്പര്യം തുടങ്ങി ഇന്ത്യയുടെ വിവിധ മ േഖലകളെ സ്പർശിക്കുന്നതാണ് അഞ്ചുദിവസം നീളുന്ന പ്രദർശനം. വിവിധ കലാസേങ്കതങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ള കലാസൃഷ്ടികളും പെയിൻറിങുകളും കാണികളെ ഏറെ ആകർഷിക്കുന്നുണ്ട്. സമകാലികവും ആധുനികവുമായ പ്രത്യേക ജ്യാമിതീയ ചിത്രരചനാസേങ്കതം പരിചയെപ്പടാനുള്ള അവസരം കുടിയാണ് പ്രദർശനം.
ഖത്തറിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് പ്രദർശനം. രണ്ടുവർഷത്തോളം ഇതിനായുള്ള ശ്രമത്തിലായിരുന്നു സംഘാടകർ. എന്നാൽ ഖത്തർ^ഇന്ത്യ സാംസ്കാരിക വർഷത്തിെൻറ ഭാഗമായി പ്രദർശനം ഉദ്ഘാടനം ചെയ്യാനായത് ഇരട്ടിമധുരമായി. ഏറെ പ്രയത്നത്തിനൊടുവിലാണ് പ്രദർശനം സംഘടിപ്പിക്കാനായതെന്ന് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പി. കുമരൻ പറഞ്ഞു.ഫ്രാൻസിസ് ന്യുട്ടൺ സോസ, രാം കുമാർ, പരംജിത്ത് സിങ്, ബദ്രി നാരായൺ, കലാൽ ലക്ഷ്മൺ ഗൗഡ്, മനു പരേഖ്, തൊറ്റ വൈകുണ്ഡം, ലാലു പ്രസാദ് ഷോ, റബിൻ മൊണ്ടാൽ, മിൽബൺ ചെറിയാൻ, ജി.ആർ. ഇറന്ന, രമേഷ് ഗൊർജാല, എച്ച്.ആർ. ദാസ്, ലക്ഷ്മൺ എയ്ലേ, ആഞ്ചനേയുലു ഗുണ്ടു, ലാൽബഹദൂർ സിങ്, പത്മാകർ സനാപെ, നാഗേഷ് ഗോഡ്കേ, ഭാസ്കർ റാവു, വിശാൽ ജോഷി എന്നിവരുടെ പെയിൻറിങുകളാണ് പ്രദർശനത്തിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.