Posted On
date_range Updated On
date_range ഖത്തറിൽ സെപ്റ്റംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; ഇന്ധന വിലയിൽ മാറ്റമില്ല
ദോഹ: ഖത്തറിൽ സെപ്റ്റംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ആഗസ്റ്റ് മാസത്തെ വില മാറ്റമില്ലാതെ തന്നെ തുടരും. പ്രീമിയർ പെട്രോളിന് 1.90 റിയാലാണ് വില. സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമായി തുടരും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധന വിലയിൽ രാജ്യത്ത് വലിയ മാറ്റങ്ങളില്ല.ഈ വർഷം ഫെബ്രുവരിയിൽ പ്രീമിയം പെട്രോളിന് രണ്ട് റിയാലായിരുന്നു ഈടാക്കിയത്. എന്നാൽ, ഏപ്രിലിലും ആഗസ്റ്റിലും അഞ്ചു ദിർഹം വീതം കുറഞ്ഞ് 1.90 റിയാലിലെത്തി. കഴിഞ്ഞ ഒരുവർഷത്തിലേറെയായി സൂപ്പർ ഗ്രേഡിനും ഡീസലിനും ഒരേ വിലയാണ് തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.