ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി വിന്റർ ക്യാമ്പയിന് തുടക്കം

ദോഹ: തണുപ്പുകാലത്ത് ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസമേകാൻ 'വാം വിന്റർ ക്യാമ്പയിൻ പ്രഖ്യാപിച്ച് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു.ആർസി.എസ്). മൂന്ന് മാസം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ ക്യാമ്പയിനിലൂടെ വ്യത്യസ്ത രാജ്യങ്ങളിലായി ദുരിതമനുഭവിക്കുന്ന 57,000ത്തിലധികം ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കും.

ഫലസ്തീൻ (ഗസ്സ, വെസ്റ്റ് ബാങ്ക്), യെമൻ, സിറിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ലെബനൻ, ജോർഡാൻ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും സഹായം എത്തിക്കുക. ക്യാമ്പയിന്റെ ഭാഗമായി ശൈത്യകാല വസ്ത്രങ്ങൾ, ബ്ലാങ്കറ്റുകൾ, ഹീറ്ററുകൾ, ഹീറ്റിങ് ഓയിൽ തുടങ്ങിയവ അർഹരായവരിലേക്ക് എsത്തിക്കും. ക്യു.ആർസി.എസിന്റെ വിദേശ ഓഫിസുകളും മിഷനുകളും അതത് രാജ്യങ്ങളിലെ റെഡ് ക്രോസ് സൊസൈറ്റികളുമായും പ്രാദേശിക ഭരണകൂടങ്ങളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

കടുത്ത തണുപ്പും അഭയാർത്ഥി പ്രതിസന്ധിയും ഒരുപോലെ അനുഭവിക്കുന്ന രാജ്യങ്ങളെ മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുത്താണ് സഹായമെത്തിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Qatar Red Crescent Society Launches Winter Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.