ഗൾഫ് മാധ്യമം "ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്' ഗ്രാൻഡ് ഫിനാലെ വ്യാഴാഴ്ച

ദോഹ: മികച്ച ബിരിയാണി പാചകക്കാരെ കണ്ടെത്താൻ ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ലുലു -ബ്രാഡ്മാ 'ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്' ഗ്രാൻഡ് ഫിനാലെക്ക് ദോഹ ഒരുങ്ങി. ഖത്തറിലെ എക്കാലത്തെയും വലിയ ബിരിയാണി പാചകമാമാങ്കത്തിന്റെ ഫൈനൽ പോരാട്ടം വ്യാഴാഴ്ച വൈകീട്ട് അബുസിദ്റ ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കും.

ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കുമിടയിൽ വൻ തരംഗമായി മാറിയ മത്സരത്തിന്റെ ഖത്തർ പതിപ്പ് ആവേശത്തോടെയാണ് പ്രവാസി സമൂഹം ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ലുലു ബർവ സിറ്റി ഹൈപ്പർമാർക്കറ്റിൽ നടന്ന ആവേശകരമായ സെമിഫൈനലിൽ മാറ്റുരച്ച 30 മത്സരാർത്ഥികളിൽ നിന്നാണ് ഗ്രാൻഡ് ഫിനാലെയിലേക്കുള്ള വിജയികളെ തിരഞ്ഞെടുത്തത്. ഫൈനലിൽ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി തത്സമയം ബിരിയാണി തയാറാക്കി തങ്ങളുടെ രുചിവൈഭവം തെളിയിക്കാനുള്ള അവസരമാണ് ഫൈനലിസ്റ്റുകളെ കാത്തിരിക്കുന്നത്. പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷ് ഗ്രാൻഡ് ഫിനാലെയിൽ വിധികർത്താവായി എത്തും.

ബിരിയാണി പാചക മത്സരത്തിന് പുറമെ പ്രവാസി കുടുംബങ്ങൾക്ക് ഒത്തുകൂടാനും ആഘോഷിക്കാനുമായി വൈവിധ്യമാർന്ന വിനോദ പരിപാടികളും ഗൾഫ് മാധ്യമം ഒരുക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെരീഫ്, ഗായിക ശ്വേതാ അശോക് എന്നിവരുടെ ലൈവ് ഫെർഫോമൻസും വേദിയിൽ അരങ്ങേറും. പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.

വിജയികൾക്ക് കൈനിറയെ സമ്മാനങ്ങൾ

ദോഹ: ഗൾഫ് മാധ്യമം ഖത്തർ സംഘടിപ്പിക്കുന്ന ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്' ഗ്രാൻഡ് ഫിനാലെയിൽ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ. വ്യാഴാഴ്ച നടക്കുന്ന വാശിയേറിയ ഫൈനലിൽ ‘ഖത്തർ ബിരിയാണി ദം സ്റ്റാറിനെ’ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങളാണ്. വിജയികൾക്ക് സ്വർണ്ണ നാണയങ്ങളും ഗൃഹോപകരണങ്ങളും അടക്കമുള്ള സമ്മാനങ്ങളാണ് ലഭിക്കുക. ഫൈനലിൽ മാറ്റുരയ്ക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കും.

വെള്ളിയാഴ്ച ബർവ സിറ്റി ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന സെമിഫൈനലിനോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച 'ലിറ്റിൽ ആർട്ടിസ്റ്റ്' കളറിങ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ഗ്രാൻഡ് ഫിനാലെ വേദിയിൽ വിതരണം ചെയ്യും. പ്രവാസി കുടുംബങ്ങൾക്ക് ഒരുപോലെ ആസ്വദിക്കാനും സമ്മാനങ്ങൾ നേടാനും ഉതകുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.

Tags:    
News Summary - Gulf Madhyamam Dum Dum Biryani Making Contest Grand Finale on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.