അലീവിയ മെഡിക്കൽ സെന്റർ എം.ഡി കെ.പി അഷ്റഫ്, സി.ഐ.സി വക്റ സോൺ വൈസ് പ്രസിഡന്റ് സാകിർ നദ്വി, റഷീദ് അഹമ്മദ് എന്നിവർ മെഡിക്കൽ ക്യാമ്പ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നു
ദോഹ: സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) വക്റ സോൺ, അലീവിയാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച മശാഫിലുള്ള അലീവിയാ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്. രാവിലെ ആറു മണി മുതൽ പത്തുമണി വരെ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം.
അലീവിയ മെഡിക്കൽ സെന്ററിലെ 12ഓളം ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും പുറമെ വക്റ സി.ഐ.സിയുടെ 60ഓളം വളന്റിയർമാരുടെയും സേവനം ക്യാമ്പിലുണ്ടാവും. പ്രാഥമിക മെഡിക്കൽ പരിശോധനകൾക്കുശേഷം വിദഗ്ധ പരിശോധന ആവശ്യമുള്ളവർക്ക് ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, ഡെന്റൽ, ഇ.സി.ജി തുടങ്ങിയ വിഭാഗങ്ങളും ഉണ്ടായിരിക്കും. ആവശ്യമായ മരുന്നുകൾ സൗജന്യമായി ക്യാമ്പിൽ വിതരണം ചെയ്യും.
രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഒമ്പതു മണിക്ക് നിർവഹിക്കും. സി.ഐ.സി പ്രവർത്തകർ മുൻകൂട്ടി രജിസ്റ്റർ ചെയ്യിച്ച കുറഞ്ഞ വരുമാനക്കാരും ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവരുമായ 500ലധികം ആളുകളാണ് സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.