ദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് പത്താമത് ഖിഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റിന്‍െറ നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ വെള്ളിയാഴ്ച ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് യാസ് തൃശൂരിനെ മലര്‍ത്തിയടിച്ച് യുനൈറ്റഡ് എറണാകുളം സെമിഫൈനലിലേക്ക് യോഗ്യത നേടി.
ഡിസംബര്‍ ഒന്നിന് ഒന്നാം സെമിഫൈനലില്‍ തൃശൂരിലെ തന്നെ ടി.ജെ.എസ്.വിയുമായി നേരിടും.
നാലുഗോളുകള്‍ പിറന്ന മത്സര നാടകീയമായായിരുന്നു എറണാകുളത്തിന്‍്റെ തിരിച്ചുവരവ്.
കളിയുടെ ആധിപത്യം മുഴുവന്‍ തൃശൂര്‍ ടീമില്‍നിന്നാണ് തുടങ്ങിയതെങ്കിലും എറണാകുളം ഉജ്വലമായി തിരിച്ചുവരവ് നടത്തുകയായിരുന്നു. പത്താം മിനുട്ടില്‍ തൃശൂരിന്‍െറ വൈശാഖ് നേടിയ ഗോളോടുകൂടിയാണ് കളിക്കു ജീവന്‍വെച്ചത്. എറണാകുളം ഉണര്‍ന്നുകളിച്ചു. പതിനഞ്ചാം മിനുട്ടില്‍ റോഷന്‍ തിരിച്ചടിച്ചു. ഒന്നാംപകുതിയവസാനിച്ചപ്പോള്‍ സമനിലയായിരുന്നു (1-1). ജയിച്ചേമതിയാകൂയെന്ന ഉറച്ച തീരുമാനത്തില്‍ റോഷന്‍്റെ നേതൃത്വത്തില്‍ യുനൈറ്റഡ് എല്ലാ അടവുകളും പുറത്തെടുത്തതാണ് രണ്ടാം പകുതിയില്‍ കണ്ടത്. 35-ാം മിനുട്ടില്‍ ലീഡ് ഗോള്‍ നേടിയതും റോഷനായിരുന്നു. നാല്‍പ്പത്തിയേഴാം മിനുട്ടില്‍ റീബൗണ്ട് ബോള്‍ അതിമനോഹമായ ഷോട്ടിലൂടെ യാസ് തൃശൂരിന്‍െറ ഏഴാം നമ്പര്‍ താരം മന്‍സൂര്‍ തൃശൂരിന്‍െറ കാവല്‍ക്കാരനെ നിഷ്പ്രഭനാക്കിയപ്പോള്‍ ഡിജിറ്റല്‍ സ്കോര്‍ബോര്‍ഡില്‍ (3-1). മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി മന്‍സൂറിനെ തെരഞ്ഞെടുത്തു. സെമിഫൈനലില്‍ യുനൈറ്റഡ് എറണാകുളം ടി.ജെ.എസ്വി. തൃശൂരുമായി മത്സരിക്കും.
വ്യാഴാഴ്ച നടന്ന അത്യന്തം ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ടൈബ്രേക്കറിലൂടെ മംവാഖ് മലപ്പുറം ദിവ കാസര്‍ഗോഡിനെ തോല്‍പ്പിച്ച് സെമിയില്‍ സ്ഥാനമുറപ്പിച്ചു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരെ അരങ്ങു തകര്‍ത്ത മല്‍സരം കാണികള്‍ക്ക് മനോഹരമായ ഗെയിമാണ് നല്‍കിയത്.
അടിസ്ഥാന സയത്ത് രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയിലായതിനെ തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട കളിയില്‍ തീരുമാനമാകാന്‍ പെനാള്‍ട്ടി ഷൂട്ടൗട്ട് വേണ്ടി വന്നു. അവിടെ അഞ്ചിനെതിരെ നാലു ഗോളുകള്‍ക്ക് കാസര്‍ഗോഡ് മലപ്പുറത്തിനു മുന്നില്‍ അടിയറവു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.