ദോഹ: അടുത്ത മാസം യു എ ഇയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂ ർണമെൻറിന് മുന്നോടി യായുള്ള സന്നാഹ മത്സരത്തിൽ ഖത്തറിന് ഉജ്വല വ ിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജോർദാനിനെ യാണ് ഫെലിക്സ് സാഞ ്ചസിെൻറ കുട്ടികൾ പരാജയപ്പെടുത്തിയത്.
ഖലീഫ രാജ്യാന്തര സ്റ്റേ ഡിയത്തിൽ നടന്ന പോരാട്ടത്തിൽ അൽ മുഇസ്സ് അലിയാണ് ഖത്തറിനെ മുന്നി ലെത്തി ച്ചത്.
സമനില ഗോളിനായി ജോർദാൻ പട നന്നായി പരിശ്രമിച്ചെങ്കിലും ഖത്തറിെൻറ പ്രതിരോധനിര വിലങ്ങുതടിയായി.
രണ്ടാം പകുതിയിലും ആധിപത്യം ഖത്തറിന് തന്നെയായിരുന്നു. ഒരു ഗോളിന് ഖത്തർ ജയത്തിലേക്കെന്ന സമ യത്താണ് 90ാം മിനുട്ടിൽ അഹ്മദ് അലാ രണ്ടാം ഗോൾ നേടി ലീഡ് ഇരട്ടിയാക്കിയത്.
മത്സരം അവസാനിക്കു മ്പോൾ രണ്ട് ഗോളിന് ഖത്തർ ജയിച്ചു. ജനുവരി ഒമ്പതിന് ലബനാനെതിരെയാണ് ഏഷ്യൻ കപ്പിലെ ഖത്തറിെൻറ ആദ്യ മത്സരം. ഗ്രൂപ്പ് ഇയിൽ സൗദി അറേബ്യ, ഉത്തര കൊറിയ എന്നിവരാണ് മറ്റു പ്രതിയോഗികൾ. മികച്ച ടീമിനെ വാർത്തെടുക്കാനുള്ള കഠിന പ്രയത്നത്തിലാണ് കോച്ച് ഫെലിക്സ് സാഞ്ചസ്.
ഇന്ന് കിർഗിസ് ഥാനുമായും 27ന് അൾജീരിയയുമായാണ് ഖത്തറിെൻറ അടുത്ത രണ്ട് സന്നാഹ സൗഹൃദ പോരാട്ടങ്ങൾ.
ഡി സംബർ 31ന് ഇറാനുമായുള്ള അവസാന പോരാട്ടത്തിന് ശേഷം ഏഷ്യൻ കപ്പിനുള്ള അന്തിമ സംഘത്തെ സാഞ്ചസ് പ്രഖ്യാപിക്കും. കഴിഞ്ഞ മാസം ലോകകപ്പ് ഫേവറിറ്റുകളായ സ്വിറ്റ്സർലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടു ത്തിയ ഖത്തർ, മറ്റൊരു ലോകകപ്പ് ടീമായ ഐസ്ലാൻറിനെ ഓരോ ഗോളടിച്ച് സമനിലയിൽ തളക്കുകയും ചെയ്തിരുന്നു.
ഫിഫ ലോകറാങ്കിംഗിൽ 93ാം സ്ഥാനത്താണ് ഖത്തറിെൻറ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.