ഭക്ഷ്യപരിശോധന കുറ്റമറ്റതാക്കാൻ മിന്നൽപ്പരിശോധനകൾ വരുന്നു

ദോഹ: ഭക്ഷ്യസുരക്ഷാ പരിശോധന കുറ്റമറ്റതാക്കുന്നതി​െൻറയും  കർശനമാക്കുന്നതി​െൻറയും ഭാഗമായി ഫുഡ് ഇൻസ്​പെക്ടർമാർക്ക് റമദാനിൽ ലീവനുവദിക്കില്ലെന്ന് രാജ്യത്തെ രണ്ട് മുനിസിപ്പാലിറ്റികൾ വ്യക്തമാക്കി. ദോഹ, അൽ റയ്യാൻ മുനിസിപ്പാലിറ്റികളിലെ ഭക്ഷ്യ പരിശോധകർക്കാണ് റമദാനിൽ ലീവനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. 
ഭക്ഷ്യ സുരക്ഷ പരിശോധന കർശനമാക്കുന്നതിനായി അടിയന്തിര സാഹചര്യങ്ങളിലൊഴികെ ഭക്ഷ്യ പരിശോധകർക്ക് ലീവനുവദിക്കുന്നില്ലെന്ന് ദോഹ മുനിസിപ്പാലിറ്റി ഉദ്യോഗസ്​ഥൻ വെളിപ്പെടുത്തി. റയ്യാൻ, ദോഹ മുനിസിപ്പാലിറ്റികൾ ഇക്കാര്യം ദി പെനിൻസുല പത്രത്തോട് സ്​ഥിരീകരിച്ചിട്ടുണ്ട്. 
രാവിലെ സമയങ്ങളിൽ ഹൈപ്പർമാർക്കറ്റുകളിലും ഇഫ്താറിന് മുമ്പും ശേഷവും റെസ്​റ്റോറൻറുകളിൽ മിന്നൽ പരിശോധനകളുമാണ് ഉദ്യോഗസ്​ഥർ സംഘടിപ്പിക്കുന്നത്. പ്രത്യേകിച്ചും ൈഫ്ര ചെയ്ത ഭക്ഷ്യവസ്​തുക്കളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഔദ്യോഗിക വക്താവ് സൂചിപ്പിച്ചു. 
വിവിധ ചാരിറ്റി സംഘടനകളുമായി സഹകരിച്ചും മുനിസിപ്പാലിറ്റി പ്രവർത്തിക്കുന്നുണ്ട്. റെസ്​റ്റോറൻറുകളിൽ നിന്നും കാറ്ററിംഗ് കേന്ദ്രങ്ങളിൽ നിന്നും ഭക്ഷ്യ പദാർഥങ്ങൾ പുറത്തേക്ക് പോകുന്നതിനു മുമ്പായും ഇഫ്താർ ട​െൻറിലേക്കുള്ള യാത്രാ മധ്യേയും ട​െൻറിലെത്തിയതിനു ശേഷവും മുനിസിപ്പാലിറ്റി അധികൃതരുടെ നിരീക്ഷണം സാധ്യമാക്കുന്നതിനാണിത്. ട​െൻറുകളിൽ ഭക്ഷ്യവിതരണത്തിനാവശ്യമായ പ്രത്യേക നിർദ്ദേശങ്ങളും മുനിസിപ്പാലിറ്റി ഉദ്യോഗസ്​ഥർ നൽകുന്നുണ്ട്. അതേസമയം, 2017 ആരംഭിച്ചത് മുതൽ വിവിധ ഭക്ഷ്യ ഔട്ട്ലേറ്റുകൾക്കെതിരായി ഇതുവരെ 315 പരാതികൾ ലഭിച്ചതായി മുനിപ്പാലിറ്റി വ്യക്തമാക്കുന്നു. 
ദോഹ മുനിസിപ്പാലിറ്റിയിൽ മാത്രമാണിതെന്നും വിവിധ തരം നിയമലംഘങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും മുനിസിപ്പാലിറ്റി ഉദ്യോഗസ്​ഥർ പത്രത്തോട് പറഞ്ഞു. പരാതിയിൽ പെടാത്ത കാര്യങ്ങളും നിയമലംഘനങ്ങളും റെയ്ഡിനിടയിൽ കണ്ടെത്തുന്നതായും എന്നാൽ ചില പരാതികൾ ആവശ്യമില്ലാതെ ഉപഭോക്താക്കൾ നൽകുന്നതാണെന്നും എന്നാലും ഇത്തരം ഭക്ഷ്യ ഒൗട്ട്​ലെറ്റുകൾക്കെതിരെയുള്ള ചെറിയ കാര്യങ്ങളിലുള്ള പരാതികൾ വരെ സ്വാഗതം ചെയ്യുന്നുവെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു. 
24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സംവിധാനം പരാതികൾ സ്വീകരിക്കുന്നതായി എല്ലാ മുനിസിപ്പാലിറ്റികളും സജ്ജീകരിച്ചിരിക്കുന്നുവെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്ന് ഒൗട്ട്​ലെറ്റുകൾ  മാത്രമാണ് അടച്ചു പൂട്ടിയതെന്നും ഏത് തരത്തിലുള്ള ഭക്ഷ്യ നിയമലംഘനത്തെ സംബന്ധിച്ചും ഉപഭോക്താക്കൾക്ക് പരാതികൾ ബോധിപ്പിക്കാവുന്നതാണെന്നും ഇതിനായി നേരിട്ടോ, ഫോൺ വഴിയോ, ബലദിയ ആപ് വഴിയോ ബന്ധപ്പെടാൻ സാധിക്കുമെന്നും മുനിസിപ്പാലിറ്റി ഉദ്യോഗസ്​ഥൻ പറഞ്ഞു.  
 
Tags:    
News Summary - Food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.