ദോഹ: ഭക്ഷ്യ സുരക്ഷ പരിശോധനകളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മുഐതർ ഏരിയയിലെ അൽ ഹുസൈൻ റെസ്റ്റാറന്റും അൽ ഹുസൈൻ ബേക്കറിയും ഏഴു ദിവസത്തേക്ക് അടച്ചുപൂട്ടിയതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുക, ആരോഗ്യ സുരക്ഷ നിർദേശങ്ങൾ ലംഘിച്ച് അനധികൃതമായി ജീവനക്കാരെ ജോലിക്ക് നിയമിക്കുക തുടങ്ങിയ ലംഘനങ്ങൾ കണ്ടെത്തി.
ഭക്ഷ്യസ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിന്റെ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 16000 എന്ന നമ്പറിൽ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വിനോദസഞ്ചാര കേന്ദ്രമായ പേൾ ഐലൻഡ് ദ്വീപിലെ ഭക്ഷ്യസ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ദോഹ, അൽ റയ്യാൻ മുനിസിപ്പാലിറ്റികൾ സംയുക്തമായി പരിശോധന കാമ്പയിൻ നടത്തി. സന്ദർശകർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. നിരവധി റെസ്റ്റാറന്റുകൾ, കഫേകൾ, റീട്ടയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.