അൽ വക്റ മുനിസിപ്പാലിറ്റിയിൽ ഹെൽത്ത് കൺട്രോൾ വിഭാഗം നടത്തിയ ഭക്ഷ്യസുരക്ഷ `പരിശോധനക്കിടെ
ദോഹ: പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അൽ വക്റ മുനിസിപ്പാലിറ്റിയിൽ ഭക്ഷ്യസ്ഥാപനങ്ങളിലും മത്സ്യ മാർക്കറ്റിലും നടത്തിയ പരിശോധനയിൽ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 68 കിലോ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. ഹെൽത്ത് കൺട്രോൾ വിഭാഗം ആഗസ്റ്റ് നാലിനും 10 നും ഇടയിൽ 1,849 പരിശോധനകളാണ് നടത്തിയത്. ഫുഡ് കൺട്രോൾ നിയന്ത്രണവുമായി ബന്ധപ്പെട്ട 1990ലെ നിയമം (8) അനുസരിച്ച് രണ്ട് ലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.