ദോഹ: ഖത്തറിൽ ഭക്ഷ്യസുരക്ഷ പരിശോധനകൾ കർശനമാക്കി അധികൃതർ. മാനദണ്ഡങ്ങൾ പാലിക്കാത്ത 27 ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഭക്ഷ്യസുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.ഈ വർഷം രണ്ടാം പാദത്തിൽ 85,284 ഭക്ഷ്യസുരക്ഷ പരിശോധനകളാണ് മുനിസിപ്പാലിറ്റി മന്ത്രാലയം നടത്തിയത്. ഇതിൽ 39,486 എണ്ണം പൊതുപരിശോധനകളായിരുന്നു. സാങ്കേതിക പരിശോധനകളുടെ എണ്ണം 29,28. പരിശോധനകളിൽ 8,466 നിയമലംഘനങ്ങൾ കണ്ടെത്തി. ഗുരുതര നിയമലംഘനങ്ങൾ റിപ്പോർട്ടു ചെയ്ത 27 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു.
മന്ത്രാലയത്തിനു കീഴിലുള്ള പെസ്റ്റ് കൺട്രോൾ സംഘങ്ങൾ 59,136 അപേക്ഷകളാണ് കൈകാര്യം ചെയ്തത്. 9,964 ഉപഭോക്തൃ സേവന അപേക്ഷകൾ ലഭിച്ചതായും 17,217 പരസ്യ ലൈസൻസ് അപേക്ഷകളിൽ തീർപ്പു കൽപിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.സമൂഹ സുരക്ഷയും സേവനനിലവാരവും ഉറപ്പുവരുത്തുകയാണ് പരിശോധനകളുടെ ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടികൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.