ദോഹ: ജെറ്റ് എയർവേയ്സും ശ്രീലങ്കന്‍ എയര്‍ലൈന്‍സും ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ സ്വാ തന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ജെറ്റ് എയര്‍വെയ്സ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചത്. ആഗസ്റ്റ്ഏഴു മുതല്‍ 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഇക്കോണമി, പ്രീമിയം ക്ലാസുകളില്‍ 30 ശതമാനം വരെ ഇളവുണ്ടാകും. വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് ഇളവ് ബാധകമാണ്.
ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കും മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങള്‍ മുഖേന ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവി ടങ്ങളിലേക്കും യാത്രകള്‍ക്ക് ഇളവ് ലഭ്യമാവും. ജെറ്റ് എയര്‍വെയ്സ് പ്രവര്‍ത്തിപ്പിക്കുന്ന വിമാനങ്ങള്‍ക്ക് മാത്ര മാണ് ഈ ആനുകൂല്യമെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ജെറ്റ് എയര്വെയ്്സിെൻറ വെബ്സൈറ്റ് വ ഴിയും മൊബൈല്‍ ആപ്പ് വഴിയും ട്രാവല്‍ ഏജൻറ് മുഖേനയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓഫറില്‍ യാത്ര ക്കാര്‍ക്ക് ഉടന്‍തന്നെ യാത്ര നടത്താം. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് മികച്ച ഓഫര്‍ നല്കാനായതില് സന്തോഷമുണ്ടെന്ന് ജെറ്റ് എയര്‍വെയ്സ് ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് ആൻറ് നോര്‍ത്ത് ആ ഫ്രിക്ക വൈസ് പ്രസിഡൻറ് ശാക്കിര്‍ കണ്ടാവാല പറഞ്ഞു.
വേനലവധിയോടനുബന്ധിച്ചാണ് ദോഹയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഇളവ് നൽകുന്നത്. 20 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്. ആനുകൂല്യം മലയാളികള്‍ ഉള്‍പ്പടെയുള്ള യാത്ര ക്കാര്‍ക്ക് ലഭിക്കും.
കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍ , ചെന്നൈ തുടങ്ങിയ പത്തോളം ഇന്ത്യന്‍ നഗര ങ്ങളിലേക്കും 20 ശതമാനം നിരക്കിളവ് ബാധകമായിരിക്കുമെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്. ദോഹയില്‍ നിന്ന് മലേഷ്യ, ബാങ്കോക്ക്, മെല്‍ബണ്‍ തുടങ്ങിയ നഗരങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്നു ണ്ട്. നിലവില്‍ ആഴ്ചയില്‍ പതിനൊന്ന് കണക്ഷന് വിമാനങ്ങളാണ് ദോഹയില്‍ നിന്ന് ഇന്ത്യ വഴി കൊളംബോ യിലേക്ക് സര്‍വീസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.