ദോഹ: രാജ്യത്തേക്കുള്ള എല്ലാ യാത്രാവിമാനങ്ങളുടെയും വിലക്ക് ഖത്തർ നീട്ടി. എന്നാൽ ട്രാൻസിറ്റ്, ചരക്കു വിമാനങ്ങ ൾ അനുവദിക്കും. വിദേശത്തുള്ള ഖത്തർ പൗരന്മാർ, പെർമനന്റ് റെസിഡൻസി പെർമിറ്റ് ഉള്ളവർ എന്നിവർക്ക് ഏതു സമയത്തും ഖത്തറിലേക്ക് മടങ്ങിവരാം. എന്നാൽ ഇവർ ഖത്തറിൽ എത്തിയ ഉടൻ 14 ദിവസം സമ്പർക്കവിലക്കിൽ കഴിയണം. ഇൻഡസ്ട്രിയൽ ഏരിയയുടെ ഭാഗങ്ങൾ അടച്ച നടപടിയും തുടരും.
ദുരന്തനിവാരണ സുപ്രീം കമ്മിറ്റി വക്താവും വിദേശ കാര്യസഹമന്ത്രിയുമായ ലുൽവ അൽ ഖാതിർ ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.