ദോഹ: അൽ വക്റ തുറമുഖത്തെ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റുചെയ്തു. പിടിയിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വാർത്തകുറിപ്പിൽ വിശദീകരിച്ചു. അറസ്റ്റ് ചെയ്ത രണ്ടുപേരും ഏഷ്യക്കാരാണ്.
പ്രതികൾ അനധികൃതമായി ഒരു ബോട്ടിൽ നിന്നു മറ്റൊരു ബോട്ടിലേക്കു വൈദ്യുതി ബന്ധിപ്പിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് സാങ്കേതിക പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി. ബുധനാഴ്ച വൈകീട്ടോടെ നടന്ന സംഭവത്തിൽ നിരവധി ബോട്ടുകൾ കത്തിനശിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കൊന്നും രേഖപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.