ഫിഫ അണ്ടർ 17 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് വേദിയാകുന്ന ആസ്പയർ സോൺ
ദോഹ: യുവ പ്രതിഭകൾ മാറ്റുരക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ഷെഡ്യൂളും സമയവിവരങ്ങളും സംഘാടകർ പുറത്തുവിട്ടു. കഴിഞ്ഞ വർഷം ഖത്തറിൽ വിജയകരമായി സംഘടിപ്പിച്ച ടൂർണമെന്റിന് പിന്നാലെയാണ് രാജ്യം വീണ്ടുമൊരു അണ്ടർ 17 ലോകകപ്പിന് വേദിയാകുന്നത്. 48 ടീമുകൾ പങ്കെടുത്ത ചരിത്രത്തിലെ ആദ്യ കൗമാരമേളക്കായിരുന്നു 2025ൽ ഖത്തർ വേദിയായത്.
നവംബർ 19 മുതൽ ഡിസംബർ 13 വരെ ഖത്തറിലെ ആസ്പയർ സോൺ വേദിയാകുന്ന ഫുട്ബാൾ മാമാങ്കത്തിൽ, ആരാധകരെ ആവേശം കൊള്ളിച്ച് നിരവധി മത്സരങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പ് എ യിൽ ആതിഥേയരായ ഖത്തറും ഈജിപ്തും തമ്മിലുള്ള ആവേശപ്പോരാട്ടത്തോടെ ടൂർണമെന്റിന് തുടക്കമാകും.ഖത്തറിലെ അത്യാധുനിക സൗകര്യങ്ങളുള്ള ആസ്പയർ സോൺ കോംപ്ലക്സിലാണ് ഇത്തവണയും മത്സരങ്ങൾ നടക്കുക. ഗ്രൂപ്പ് ഘട്ടത്തിലും റൗണ്ട് ഓഫ് 32 ഘട്ടത്തിലും പ്രതിദിനം എട്ട് മത്സരങ്ങൾ വീതം നടക്കും.
ഡിസംബർ 13ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം നടക്കുക. ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപയെക്കുറിച്ചുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.