ദോഹ: സേവനകാലാവധി പൂർത്തിയാക്കി ദോഹയിൽനിന്ന് മടങ്ങുന്ന ഇന്ത്യയുടെ അംബാസഡർ വിപുലിന് ഇന്ത്യൻ സമൂഹത്തിന്റെ വൈകാരികമായ യാത്രയയപ്പ്. ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡികളായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (ഐ.ബി.പി.സി) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് യാത്രയയപ്പ് നൽകിയത്.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇന്ത്യൻ സമൂഹത്തിന് നൽകിയ മാതൃകാപരമായ സേവനങ്ങളും വിലപ്പെട്ട സംഭാവനകളും മാനിച്ച് അംബാസഡർ വിപുലിന് ചടങ്ങിൽ ആദരം നൽകി. ചടങ്ങിൽ അഭിസംബോധന ചെയ്ത് സംസാരിച്ച അംബാസഡർ വിപുൽ, ഖത്തറിലെ തന്റെ സേവനകാലയളവിൽ ഇന്ത്യൻ സമൂഹം നൽകിയ സഹകരണത്തിനും പിന്തുണക്കും കൃതഞ്ജത രേഖപ്പെടുത്തി.
ഖത്തറിലെ അനുഭവങ്ങളും സമൂഹവുമായി ഉണ്ടായ ആത്മബന്ധവും ചടങ്ങിൽ അദ്ദേഹം പങ്കുവെച്ചു. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് നന്ദിയും പറഞ്ഞു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി & കോൺസുലർ) ഡോ. വൈഭവ് എ. തണ്ടാലെ, ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി, ഐ.ബി.പി.സി എന്നിവയുടെ മാനേജിങ് കമ്മിറ്റി, അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.