Posted On
date_range Updated On
date_range ഖത്തർ എയർവേസ് ബഹ്റൈൻ, കുവൈത്ത് സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു
ദോഹ: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഖത്തർ എയർവേസ് അറിയിച്ചു. ബഹ്റൈൻ, എർബിൽ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ ജൂലൈ 25 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.
കുവൈത്തിലേക്കുള്ള സർവിസുകൾ ജൂലൈ 31 വരെ നിർത്തിവെച്ചതായും എയർലൈൻ അധികൃതർ അറിയിച്ചു. സർവിസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്ക് യാത്രക്കാർ എയർലൈന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.