ദോഹ: ഫിഫ ക്ലബ് ഫുട്ബാള്‍ ലോകകപ്പില്‍ ഇന്ന് നടക്കുന്ന ആദ്യസെമിയില്‍ അല്‍ ഹിലാല്‍ സി.ആര് െഫ്ലമിങ്ഗോയുമായി ഏറ്റുമുട്ടും. രാത്രി എട്ടരക്ക് ഖലീഫ സ്റ്റേഡിയത്തിലാണ് മത്സരം. ശനിയാഴ്ച അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യക്വാര്‍ട്ടറിൽ ഇ.എസ് തുനീസിനെയാണ് മറുപടിയില്ലാത്ത ഒരു ഗോളിന് അല്‍ ഹിലാല്‍ പരാജയപ്പെടുത്തിയത്. പകരക്കാരനായി കളത്തിലിറങ്ങിയ ഫ്രാൻസുകാരൻ ബെഫിറ്റിംബി ഗോമിസിെൻറ ബൂട്ടിൽനിന്നായിരുന്നു ഹിലാലിെൻറ വിജയഗോള്‍. തിങ്ങിനിറഞ്ഞ ആരാധകരുടെ വൻപിന്തുണയോടെ ഇ.എസ് തുനീസ് കളംനിറഞ്ഞുകളിച്ചപ്പോൾ മത്സരം ആശേവപ്പോരായി.
ബുധനാഴ്ച രണ്ടാം സെമിയിൽ കോൺകകാഫ് ക്ലബായ സി.എഫ്. മൊണ്ടെറയെ ചാമ്പ്യൻസ്ലീഗ് ജേതാക്കളായ ലിവർപൂൾ നേരിടും. ഖലീഫ സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് മത്സരം. ക്വാർട്ടറിൽ മൊണ്ടെറേ ഖത്തറിെൻറ അൽ സദ്ദ് ക്ലബിനെയാണ് തോൽപിച്ചിരുന്നത്.ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപം 10,000 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഫിഫ ക്ലബ് ലോകകപ്പിനോടനുബന്ധിച്ചാണിത്. അശ്ഗാലാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഗോള്‍ഡ് ലൈനിലെ സ്പോര്‍ട്ട് സിറ്റി സ്റ്റേഡിയത്തില്‍നിന്ന് നടക്കാവുന്ന ദൂരത്തിലാണ് ഖലീഫ സ്റ്റേഡിയം. 22ന് ഫൈനല്‍ മത്സരവും ഇവിടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.