യൂത്ത്​ ഫോറത്തി​െൻറ നേതൃത്വത്തിൽ ആവിഷ്കാരങ്ങളുടെ ആഘോഷം

ദോഹ: ദോഹ ഇൻറർനാഷണൽ സ​െൻറർ ഫോർ ഇൻറർഫെയ്‌ത് ഡയലോഗി​​െൻറ സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ‘യൂത്ത് ലൈവ് : ആവിഷ്കാരങ്ങളുടെ ആഘോഷം’  മെയ്11 , 12 തിയ്യതികളിൽ ദോഹയിൽ അരങ്ങേറും . യൂത്ത് ഫോറം രൂപീകരണത്തി​​െൻറ അഞ്ചാം വാര്‍ഷികത്തി​​െൻറ ഭാഗമായി ‘സ്‌നേഹത്തിന്, സൗഹാര്‍ദത്തിന്, യുവതയുടെ കര്‍മസാക്ഷ്യം’  എന്ന തലക്കെട്ടില്‍ നടത്തി വന്ന കാമ്പയിനി​​െൻറ സമാപനം ആയിട്ടാണ് യൂത്ത് ലൈവ് സംഘടിപ്പിക്കുന്നത് .  
മെയ് 11 ന്​ വൈകുന്നേരം ഏഴിന്​  ആരംഭിക്കുന്ന പ്രോഗ്രാമില്‍   ശിഹാബുദീന്‍ പൊയ്ത്തും കടവി​​െൻറ ‘മത ഭ്രാന്തന്‍ എന്ന കഥയെ ആസ്പദമാക്കി ‘ദോഹ ഡ്രാമ ക്ലബ്ബ്’ അവതരിപ്പിക്കുന്ന നാടകം സലാം കോട്ടക്കല്‍ സംവിധാനം ചെയ്യും.  നിധിന്‍, ചനു എന്നിവര്‍ സംയുക്ത സംവിധാനം നിര്‍വ്വഹിക്കുന്ന ‘കനല്‍ചൂളകള്‍’ എന്ന നാടകം ‘അഭിനയ സംസ്കൃതി’യുടെ കലാകാരന്മാര്‍ അരങ്ങിലെത്തിക്കും. യൂത്ത് ഫോറം കലാ വേദി അവതരിപ്പിക്കുന്ന സംഗീത ശില്‍പം ‘സ്നേഹ ജ്വാല’  സംവിധാനം ചെയ്തിരിക്കുന്നത് കമല്‍ കുമാര്‍, കൃഷ്ണനുണ്ണി, സോയ കലാമണ്ടലം എന്നിവര്‍ ചേര്‍ന്നാണ്.  ജബ്ബാര്‍ പെരിന്തല്‍ മണ്ണ രചന നിര്‍വ്വഹിച്ച തീമണ്ണ്‌ എന്ന ഏകാംഗ നാടകം റിയാസ് കുറ്റ്യാടി അവതരിപ്പിക്കും.  നഹാസ് എറിയാട് സംവിധാനം ചെയ്യുന്ന മൈമിംഗ്, ‘തനത്’ കലാ വേദിയുടെ നാടന്‍ പാട്ടുകള്‍, യൂത്ത് ഫോറം കലാ വേദിയുടെ ദൃശ്യാവിഷ്കാരം, സ്മൃതി ഹരിദാസ് അവതരിപ്പിക്കുന്ന കഥാപ്രസംഗം, ആരതി പ്രജീഷ് അവതരിപ്പിക്കുന്ന മോണോ ആക്റ്റ്  തുടങ്ങിയവയും  നടക്കും. സൗജന്യ പ്രവേശന പാസുകൾക്കായി  33452188 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.  വെള്ളിയാഴ്ച്ച വൈകുന്നേരം സി - റിംഗ് റോഡിലെ ഖത്തര്‍ കമ്മ്യൂണിറ്റി കോളേജില്‍ നടക്കുന്ന യൂത്ത് ലൈവ് രണ്ടാം ദിനത്തില്‍ 10 യുവ പ്രതിഭകള്‍ക്ക് “യൂത്ത് ഫോറം യൂത്ത് ഐക്കണ്‍ അവാര്‍ഡ്” സമാനിക്കും. വൈകുന്നേരം നാലു മുതല്‍ ദോഹയിലെ പ്രമുഖ ചിത്രകാരന്മാരായ ഡോക്ടര്‍ ശ്രീ കുമാര്‍, നൌഫല്‍ കെ.വി, കരീം ഗ്രാഫി, സീന ആനന്ദ്, രാജേഷ് രവി, ബാസിത്, സുധീരന്‍ പ്രയാര്‍, സാന്ദ്ര രാമചന്ദ്രന്‍, മഹേഷ്‌ കുമാര്‍, സഗീര്‍ പി.എം, സന്തോഷ്‌ കൃഷ്ണന്‍, ബൈജു, ഷാജി ചേലാട്, എന്നിവര്‍ യൂത്ത് ലൈവ് തീമില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും. ചിത്ര പ്രദര്‍ശനം പ്രമുഖ യുവ സിനിമ സംവിധായകന്‍ മുഹ്സിന്‍ പരാരി ഉത്ഘാടനം ചെയ്യും.
ഇതിന് പുറമേ ദോഹയിലെ  ഇന്തോ-പാക്-നേപ്പാളി ഗസല്‍ ഗായകര്‍ അണി നിരക്കുന്ന ഗസല്‍ സന്ധ്യയും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അവതരിപ്പിക്കുന്ന വിവിധ ഭാഷാ ഗാനങ്ങളടങ്ങുന്ന ഗാനമേളയും നടക്കും. ഡി​.െഎ.സി.​െഎ.ഡി ചെയര്‍മാന്‍ ഡോ. ഇബ്രാഹിം നുഐമി അവാര്‍ഡ് ദാന  സമ്മേളനം ഉത്ഘാടനം ചെയ്യും.   പ്രമുഖ ഖത്തരി ഗായകന്‍ അലി അബ്​ദുല്‍ സത്താര്‍, ഖത്തര്‍ മ്യൂസിക് അക്കാദമി ചെയര്‍മാന്‍ ഡോക്ടര്‍ അബ്​ദുല്‍ ഗഫൂര്‍ അല്‍ ഹീത്തി, അല്‍ ദഖീറ യൂത്ത് സ​െൻറർ അസിസ്​റ്റൻറ്​ ഡയറക്ടര്‍ ഈസ സാലിഹ് അല്‍ മുഹന്നദി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെണ്ട് പ്രസിഡൻറ്​ ടി. ശാക്കിര്‍, യുവ സിനിമാ സംവിധായകന്‍ മുഹ്‌സിന്‍ പരാരി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.  യൂത്ത് ഫോറം പ്രസിഡണ്ട് എസ്.എ ഫിറോസ് അധ്യക്ഷത വഹിക്കും. ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികള്‍,സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ  തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായി പ്രോഗ്രാമില്‍ പങ്കെടുക്കും. യൂത്ത് ലൈവ് പരിപാടികളുടെ വിജയത്തിനായി പ്രസിഡൻറ്​ എസ്.എ.ഫിറോസ്‌ ചെയര്‍മാനായും സലീല്‍ ഇബ്രാഹിം ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്44439319 , 33208766 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്താ സമ്മേളനത്തിൽ  എസ്.എ. ഫിറോസ് (ചെയർമാൻ)    സലീല്‍ ഇബ്രാഹിം (ജനറല്‍ കൺവീനർ) ബിലാൽ ഹരിപ്പാട് (വൈസ് ചെയർമാൻ)  നൗഷാദ് വടുതല (ക്യാമ്പയിൻ കൺവീനർ)      റബീഹ് സമാന്‍ (മീഡിയ സെക്രടറി) എന്നിവർ പങ്കെടുത്തു. 
Tags:    
News Summary - Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.