ദോഹ: ഖത്തറിലെ പത്തോളം ഇന്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകരെ പങ്കെടുപ്പിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ എഫ്.സി. സി. സംഘടിപ്പിച്ച ലോക അധ്യാപക ദിനാഘോഷം ശ്രദ്ധേയമായി. ഖത്തര്‍ ചാരിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ എഫ്.സി.സി ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. കുട്ടികളുടെ നൈസര്‍ഗിക കഴിവുകളും സർഗവാസനകളും വളര്‍ത്തിയെടുക്കാന്‍ നല്ല അധ്യാപകന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ ഗാനം, മോണോ ആക്ട്, ടാലൻറ് ഷോ, കവിത, സമൂഹ ഗാനം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു.
എഫ്.സി. സി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജസീം മുഹമ്മദ്, മുഹമ്മദ് സലിം, ശംസുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍, സമദ്, അപര്‍ണ, സഫൂറ, ജംഷീല, ഷെറി, ലേഖ, നസീഹ, നൗഫിറ, റംഷിദ, സിന്ധു, ഖമറുന്നിസ, സൗമി, സുനില, സിതാര, സുമയ്യ, റഫീഖ് മേച്ചേരി, രാജീവ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സലീല മജീദ് സ്വാഗതവും മുഹമ്മദ് ഷമീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.