എഫ്.സി.സി വായനകൂട്ടായ്മ പുസ്തകചർച്ചക്കായി ഒത്തുകൂടിയപ്പോൾ
ദോഹ: എഫ്.സി.സി വായനകൂട്ടായ്മ പുസ്തകചർച്ച സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ അഹമ്മദ് പാതിരിപറ്റയുടെ പ്രവാസജീവിത അനുഭവങ്ങളുടെ ആത്മാവിഷ്ക്കാരം 'ദോഹയിൽ നടന്നു തീർത്ത വഴികൾ' എന്ന പുസ്തകത്തെ ആധാരമാക്കിയായിരുന്നു പരിപാടി. ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ പുസ്തകത്തെ പരിചയപ്പെടുത്തി. എഫ്.സി.സി ഗവേണിങ് ബോർഡ് ചെയർമാൻ റഹീം ഓമശേരി അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല, എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ട്ടർ ഹബീബ് റഹ്മാൻ കിഴിശേരി, പ്രതിഭ രതീഷ്, മലയാള ധ്വനി ചീഫ് എഡിറ്റർ ജോൺ ഗിൽബർട്ട്, ഇന്ത്യൻ ഓതേഴ്സ് ഫോറം വൈസ് പ്രസിഡന്റ് അഷറഫ് മടിയേരി, ജാബിർ റഹ്മാൻ, ലോകകേരള സഭ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ എന്നിവർ സംസാരിച്ചു.
അഹമ്മദ് പാതിരിപറ്റ സദസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി. കവി തൻസീം കുറ്റ്യാടി സ്വാഗതവും അസിസ്റ്റന്റ് കൺവീനർ നൗഫിറ ഹുസൈൻ നന്ദിയും പറഞ്ഞു. എഫ്.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റഫീഖ് മേച്ചേരി, സുനില അബ്ദുൽ ജബ്ബാർ, മുനീർ തൂലിക, നസീഹ മജീദ്, മജീദ് നാദാപുരം, സുനിൽ പെരുമ്പാവൂർ, അൻസാർ അരിമ്പ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.