ഖത്തർ കസ്​റ്റംസി​‍െൻറ പുതിയ പരിശോധന സംവിധാനം അതോറിറ്റി ഉപാധ്യക്ഷൻ മുഹമ്മദ് അഹ്മദ് അൽ മുഹന്നദിയുടെ സാന്നിധ്യത്തിൽ ​തുടക്കമായപ്പോൾ

കസ്​റ്റംസ്​ പരിശോധനകൾക്ക്​ അതിവേഗം

ദോഹ: പരിശോധന നടപടികൾ വേഗത്തിലും എളുപ്പവുമാക്കാനുള്ള സംവിധാനവുമായി ഖത്തർ കസ്​റ്റംസ്​ അതോറിറ്റി. ചരക്കുകളുടെ പരിശോധന ഏകജാലക സംവിധാനത്തിലൂടെ എളുപ്പമാക്കുന്നതിനായി 'അൽ നദീബും' എക്സ്​റേ മെഷീനുകളിലെ ഇമേജ് അനലൈസിസ്​ സിസ്​റ്റമായ 'നിയോടെക്കും' തമ്മിൽ ബന്ധിപ്പിച്ചതായി അതോറിറ്റി അറിയിച്ചു. കസ്​റ്റംസ്​ അതോറിറ്റിക്ക് കീഴിലുള്ള മാരിടൈം കസ്​റ്റംസ്​ വകുപ്പാണ് രണ്ട് സംവിധാനങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് കസ്​റ്റംസ്​ മേഖലയിൽ രണ്ട് സംവിധാനങ്ങൾ ബന്ധിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനം ആരംഭിക്കുന്നത്. പരിശോധന നടപടികൾ വേഗത്തിലാക്കാനും ചരക്കുകൾ വിട്ട് കിട്ടുന്ന സമയം കുറക്കാനും പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും. കൂടാതെ പരിശോധകർക്ക് മേലുള്ള ഭാരം കുറക്കാനും ഇത് ഉപകരിക്കുമെന്നും കസ്​റ്റംസ്​ ജനറൽ അതോറിറ്റി ട്വീറ്റ് ചെയ്തു. കസ്​റ്റംസ്​ അതോറിറ്റി ഉപാധ്യക്ഷൻ മുഹമ്മദ് അഹ്മദ് അൽ മുഹന്നദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് അൽ നദീബ്, നിയോടെക് സംവിധാനങ്ങൾ ഔദ്യോഗികമായി ബന്ധിപ്പിച്ച് കൊണ്ടുള്ള ലോഞ്ചിങ്​ നടന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.