യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ്​ ന​ദീ​റി​ന്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

മുഹമ്മദ്‌ നദീറിന് യാത്രയയപ്പ്

ദോ​ഹ: ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ലെ ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​ങ്ക​ട​വ​ൻ മു​ഹ​മ്മ​ദ്‌ ന​ദീ​റി​ന്​ മ​ല​യാ​ളി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 35 വ​ർ​ഷ​മാ​യി ഖ​ത്ത​റി​ലു​ള്ള ന​ദീ​ർ 18 വ​ർ​ഷ​ത്തി​ൽ അ​ധി​ക​മാ​യി എ​ച്ച്.​എം.​സി എ​ച്ച്.​ആ​ർ എ​മി​ഗ്രേ​ഷ​നി​ൽ ഓ​ഫി​സ് അ​സി​സ്റ്റ​ൻ​റ്​ ആ​ണ്.

കോ​വി​ഡ് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചു​ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​പ​ഹാ​രം ഹ​മ​ദ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​യൂ​സ​ഫ് അ​ൽ മ​സ്ല​മാ​നി മു​ഹ​മ്മ​ദ്‌ ന​ദീ​റി​നു കൈ​മാ​റി. കെ. ​അ​ഷ്‌​റ​ഫ്‌, പി.​പി. ഫ​ഹ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Farewell to Muhammad Nadeer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.