പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന അലികുഞ്ഞി മണ്ണിലിന് സി.ഐ.സി റയ്യാൻ സോൺ യാത്രയയപ്പ്​ നൽകിയപ്പോൾ

അലികുഞ്ഞിക്ക്​ യാത്രയപ്പ്

ദോഹ: പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കോഴിക്കോട് മുക്കം സ്വദേശിയും സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോണൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ അലികുഞ്ഞി മണ്ണിലിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. പ്രസിഡൻറ്​ അബ്​ദുൽ ഹമീദ്​ അധ്യക്ഷതവഹിച്ചു.

വൈസ് പ്രസിഡൻറുമാരായ അഹമ്മദ് ഷാഫി, ഫഹദ് അബ്​ദുൽ മജീദ്, സെക്രട്ടറിമാരായ സുനീർ പുതിയോട്ടിൽ, അബ്​ദുൽ ജലീൽ എം.എം, ഫിനാൻസ് സെക്രട്ടറി കെ. ഹാരിസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അലി ശാന്തപുരം, സിദ്ദീഖ് വേങ്ങര, സുഹൈൽ ശാന്തപുരം, റഫീഖ് തങ്ങൾ, സുബുൽ അബ്​ദുൽ അസീസ് എന്നിവർ സംസാരിച്ചു.അലികുഞ്ഞി മറുപടിപ്രസംഗം നടത്തി.

Tags:    
News Summary - Farewell to Alikunji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.