ദോഹ: സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജവാർത്തകളുടെ പ്രചരണം തുടരുന്നു. പൗരന്മാരുടെ മേൽ പുതിയ നികുതി ചുമത്തപ്പെട്ടിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വ്യാജ വാർത്ത. ഒരു സന്ദേശത്തിെൻറ സ്ക്രീൻ ഷോട്ടാണ് ഇത് സംബന്ധിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സ്ക്രീൻ ഷോട്ടിൽ ‘എല്ലാ പൗരന്മാർക്ക് മേലിലും ഖത്തർ പുതിയ നികുതി ഏർപ്പെടുത്തിയിരിക്കുന്നു’വെന്ന് തലക്കെട്ടായുണ്ട്. രാജ്യത്ത് പുതിയ നികുതി ഏർപ്പെ ടുത്തുന്നത് സംബന്ധിച്ച് ഖത്തർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നുവെന്നും ഇതിലുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക അറിയിപ്പോ മാധ്യമ റിപ്പോർട്ടുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. സ്ക്രീൻ ഷോട്ടിലുള്ള വെബ് അഡ്രസ് ( http://aleqtisadia.com/) സംബന്ധിച്ച് ബന്ധപ്പെട്ടവർ ഗൂഗിളിൽ സെർച്ച് ചെയ്തിട്ടും വിവരമൊന്നുമില്ല. ഫേസ്ബുക്കിലും ട്വിറ്ററിലും ഈ അഡ്രസുമായി ബന്ധപ്പെട്ട് ഒന്നും അവശേഷി ക്കുന്നില്ല.
റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അറബ് വാർത്താ ദിനപത്രത്തിെൻറ പേര് ഇതിനോട് സാമ്യമുള്ളതാ ണെന്നും അതിെൻറ ഔദ്യോഗിക ട്വിറ്റർ നാമം @aleqtisadiah എന്നാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വ്യാജവാർത്തകൾക്കെതിരെ കരുതിയിരിക്കണമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയവും മന്ത്രാലയത്തിന് കീഴിലെ സൈബർ സെക്യൂരിറ്റി വകുപ്പും നിരന്തരം മുന്നറിയിപ്പ് നൽകുന്നതിനിടയിലാണ് പുതിയ വ്യാജ വാർത്തയുടെ പ്രചരണം. ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. ചില മാൽവെയറുകളുടെ ആക്രമണവുമായി ബന്ധപ്പെട്ടും ഇത്തരം ലിങ്കുകൾ കണ്ടുവരാമെന്നും അതിൽ ക്ലിക്ക് ചെയ്യുന്നതോടു കൂടി നമ്മുടെ സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെടുമെന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.