ദോഹ: യാത്രക്കാര്‍ ഓണ്‍ലൈന്‍ ടിക്കറ്റ് തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ എയര്‍വെയ്സിെൻറ മുന്നറിയിപ്പ്. വിമാനടിക്കറ്റുകൾ സൗജന്യമായി നൽകുന്നുവെന്നും വിവിധ ആനുകൂല്യങ്ങൾ ഖത്തർ എയർവേയ്സ് നൽകുന്നുെവന്നുമുള്ള നിരവധി വ്യാജപ്രചാരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് കമ്പനി രംഗത്തെത്തിയത്.
ഔദ്യോഗികമോ വിശ്വസ്തമോ ആയ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമായിരിക്കണം ടിക്കറ്റുകള്‍ വാങ്ങേണ്ടത്.
വ്യാജസന്ദേശങ്ങളില്‍ വഞ്ചിതരാകരുത്. ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ഖത്തര്‍ എയര്‍വെയ്സിെൻറ reportfraud@qatarairways.com.qa എന്ന വിലാസത്തിലോ പൊലിസിലോ വിവരങ്ങള്‍ അറിയിക്കാം.
ഖത്തര്‍ എയര്‍വെയ്സിെൻറ വെബ്സൈറ്റില്‍ നിന്നോ ഖത്തര്‍ എയര്‍വെയ്സിെൻറ സെയില്‍സ് ഓഫിസില്‍ നിന്നോ അയാട്ട ട്രാവല്‍ ഏജന്‍സികളില്‍ നിന്നോ ആയിരിക്കണം ടിക്കറ്റുകള്‍ വാങ്ങേണ്ടത്.
ഖത്തര്‍ എയര്‍വെയ്സ് 25ാം വാര്‍ഷികത്തിെൻറ ഭാഗമായി എല്ലാവര്ക്കും ഒരു ഡോളറിന് രണ്ട് ടിക്കറ്റുകള്‍ നൽകുന്നു എന്ന വ്യാജസന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. ഔദ്യോഗിക വെബ്സൈറ്റിലൂടേയും സോഷ്യല്‍ മീഡിയാ സൈറ്റുകളിലൂടെയും മാത്രമേ എല്ലാ വിവരങ്ങളും കമ്പനി കൈമാറുകയുള്ളു.
റിക്രൂട്ട്മെൻറിന് നിക്ഷേപമോ പണമോ വിസാ ഫീസോ ഈടാക്കാറില്ല. മുഖാമുഖമായോ വീഡിയോ കോണ്‍ഫറന്‍സ് വഴിയോ അഭിമുഖം നടത്താതെ യാതൊരു ജോലിയും നല്‍കാറില്ലെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി. ഖത്തർ എയർവെയ്സ് എല്ലാ വിവരങ്ങളും @qatarairways.com.qa/@qmiles.com /@qr.qmiles.com എന്നീ ഡൊമൈനുകളിൽ നിന്ന് മാത്രമേ അയക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.