ദോഹ: തങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ച് ചിലർ നടത്തുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് അറിയിച്ചു. ലുലു ഗ്രൂപ്പ് അയക്കുന്നുവെന്ന തരത്തിലാണ് ആളുകൾക്ക് വാട്സ് ആപ്പ് മെസേജുകൾ ലഭിക്കുന്നത്. വലിയ തുക ലുലുവിൽ നിന്ന് താങ്കൾക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ചോദിച്ചുള്ളവയാണ് മെസേജുകൾ. വിവരങ്ങൾക്ക് ചില നമ്പറുകളിൽ വിളിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇംഗ്ലീഷിലും അറബിയിലുമാണ് മെസേജുകൾ ഉള്ളത്. എന്നാൽ ഉപഭോക്താക്കൾക്ക് ലുലു ഒരിക്കലും ഇത്തരത്തിലുള്ള മെസേജുകൾ അയക്കുന്നില്ലെന്നും ഒരു കാരണവശാലും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തങ്ങൾ അന്വേഷിക്കാറില്ലെന്നും ലുലു ൈഹപ്പർ മാർക്കറ്റ് അധികൃതർ അറിയിച്ചു. ആരും ഇത്തരം തട്ടിപ്പിൽ വീഴരുത്. ഇത്തരത്തിലുള്ള മെസേജുകൾ വന്നാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
ലുലുവിൽ നിന്നാണെന്ന് പറഞ്ഞ് ചിലർക്ക് ഫോൺകാളുകളും ലഭിക്കുന്നുണ്ട്. പണം സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണമെന്നുമാണ് ഫോൺ വിളിക്കുന്നയാൾ ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ ഫോൺ ചെയ്യാനായി ലുലു ഗ്രൂപ്പ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഉപഭോക്താക്കളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. തട്ടിപ്പുകൾ നടത്തുന്നതിെനതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യെപ്പട്ട് ലുലു ഗ്രൂപ്പ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
സമാന രീതിയിൽ ഉരീദുവിെൻറ പേരിലും ആളുകൾക്ക് തട്ടിപ്പ് കോളുകൾ വരുന്നുണ്ട്. ഇത്തരം കോളുകൾ വരുേമ്പാൾ അതത് ഫോണുകളുടെ സ്ക്രീനുകളിൽ ഉരീദു എന്ന് തെളിയുകയും ചെയ്യുന്നുണ്ട്. തട്ടിപ്പുകോളുകൾെക്കതിരെ ജാഗ്രത പാലിക്കണമെന്ന് വിവിധ ബാങ്കുകളും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉപഭോക്താക്കളുടെയോ പൊതുജനങ്ങളുെടയോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ച് ഒരു ബാങ്കും ആളുകളെ വിളിക്കാറില്ല. ഇതിനാൽ ഇത്തരം കോളുകൾ ചെയ്യുന്നവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എ.ടി.എം–ഡെബിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയ ൈകമാറരുതെന്ന് ബാങ്കുകളും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.