ദോഹ: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഐ.ഡി കാർഡുകളുടെയും ഇൻഷുറൻസ് പദ്ധതികളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികളെയും കുറിച്ച് പ്രചാരണത്തിനും ഖത്തറിലെ മലയാളികളെ അതിന്റെ ഗുണഭോക്താക്കളാക്കാനും ലക്ഷ്യമിട്ട് പ്രവാസി വെല്‍ഫെയർ നോര്‍ക്കാ കാമ്പയിന്‍ ആരംഭിച്ചു. ഇതോടനുബന്ധിച്ച് ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമിൽ അംഗത്വമെടുക്കാനുള്ള അവസരവുമുണ്ട്.
ആഗസ്റ്റ് 20 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ കാലയളവില്‍ എല്ലാ ദിവസവും വൈകീട്ട് 7 മണി മുതൽ 9.30 മണി വരെ നുഐജയിലുള്ള പ്രവാസി വെല്‍ഫെയര്‍ ഒഫിസില്‍ അംഗത്വമെടുക്കാനും സംശയ നിവാരണത്തിനുമായി പ്രത്യേക ഹെൽപ് ഡെസ്ക് പ്രവര്‍ത്തിക്കും.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍ കാമ്പയിന്റെയും നോര്‍ക്ക ഹെൽപ് ഡസ്കിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അനീസ് മാള അധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കണ്‍വീനര്‍ ഷംസു വായേരി കാമ്പയിന്‍ വിശദീകരിച്ചു. ആക്ടിങ് ജോയന്റ് സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, നടുമുറ്റം ജനറല്‍ സെക്രട്ടറി ഫാതിമ തസ്നീം, കൊല്ലം ജില്ലാ പ്രസിഡന്റ് എച്ച്. മന്‍സൂര്‍, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി നിഷാസ് ഗുരുവായൂര്‍, വൈസ് പ്രസിഡന്റ് ജ്യോതിവാസ്, നാജിയ സഹീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.