പ്രവാസി വെൽഫെയർ കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച
എ.ഐ ശിൽപശാലയില് ട്രെയിനര്‍ ആര്‍ക്കിടെക്റ്റ് ഫായിസ് ഹുസൈന് ഉപഹാരം നല്കുന്നു
ദോഹ: പ്രവാസി വെൽഫെയർ എച്ച്.ആര്.ഡി ആൻഡ് കരിയർ ഡസ്ക് വിങ്ങിന്റെ കീഴിൽ 'എംപവറിങ് പ്രഫഷനല്‍സ് വിത്ത് എ.ഐ' എന്ന ശീര്‍ഷകത്തില്‍ കണ്ണൂർ ജില്ലാ കമ്മിറ്റി ശിൽപശാല സംഘടിപ്പിച്ചു. എ.ഐ ആർക്കിടെക്റ്റും ഐ-നെറ്റ് കാമ്പസിന്റെ സ്ഥാപകനുമായ ഫായിസ് ഹുസൈൻ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി.
നിര്‍മിത ബുദ്ധിയുടെ അനന്ദ സാധ്യതകളും അതുപയോഗിച്ച് എങ്ങിനെ തൊഴിലിടങ്ങളില്‍ മികവ് കൈവരിക്കാം എന്നതിലും പരിശീലനം നല്കി.പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫയർ കണ്ണൂർ ജില്ലാ പ്രസിഡന്റ് മൻസൂർ ഇ.കെ ട്രെയിനര്‍ക്കുള്ള ഉപഹാരം കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് ടി. സ്വാഗതവും എച്ച്.ആര്.ഡി വിങ് കണ്‍വീനര്‍ അഫീഫ ഹുസ്ന നന്ദിയും പറഞ്ഞു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ല നജീബ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി. മുനീഷ്, ഷുഐബ് അബ്ദുറഹ്മാന് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.