ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കാ​യി​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

കാ​യി​ക​ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​ക്കി ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ

ദോ​ഹ: വി​ദ്യാ​ർ​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​നും സ​ജീ​വ​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ദേ​ശീ​യ കാ​യി​ക ദി​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

സ്കൂ​ളി​ലെ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഫി​റ്റ്ന​സ് പ​രി​ശീ​ല​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. മോ​ർ​ണി​ങ് -ഈ​വ​നി​ങ് സെ​ഷ​നു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, ജൂ​നി​യ​ർ, കി​ന്റ​ർ​ഗാ​ർ​ട്ട​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. സ്കൂ​ട്ട​ർ റാ​ലി, സ​ർ​ക്യൂ​ട്ട് റ​ൺ, സ്കേ​റ്റി​ങ്, ബൈ​സി​ക്കി​ൾ റാ​ലി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വേ​ശ​ത്തോ​ടെ മ​ത്സ​രി​ച്ചു.

ആ​ക്ടി​ങ് പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് അ​സം ഖാ​ൻ, വി​വി​ധ വി​ഭാ​ഗം മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ റോ​ള​ർ സ്കേ​റ്റി​ങ്, ബൈ​സി​ക്കി​ൾ റാ​ലി എ​ന്നി​വ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​യി പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ആ​ക്ടി​ങ് പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് അ​സം ഖാ​ൻ, ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഹെ​ഡ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

കൂ​ടാ​തെ, ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി ലു​സൈ​ൽ ബൊ​ളെ​വാ​ർ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച ഹാ​ഫ് മാ​ര​ത്ത​ണി​ലും ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Ideal Indian School celebrates Sports Day with colorful celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.