വിവ സ്പോർട്സ് ഫെസ്റ്റിൽ ചാമ്പ്യന്മാരായ റെഡ് റൈഡേഴ്സ് ഓവർഓൾ കിരീവുമായി
ദോഹ: വടകര സ്വദേശികളായ ഖത്തർ പ്രവാസികളുടെ കൂട്ടായ്മ വിവ സംഘടിപ്പിച്ച സ്പോർട്സ് ഫെസ്റ്റ് വിജയകരമായി സമാപിച്ചു.
വിവിധ കായിക ഇനങ്ങളിലായി കുട്ടികൾ, വനിതകൾ തുടങ്ങിയവരുടെ വലിയ ആവേശവും മികച്ച പങ്കാളിത്തവും ശ്രദ്ധേയമായി. ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റൺ, വോളിബാൾ, കബഡി, ട്രാക്ക് ഇവന്റുകൾ, ഇൻഡോർ ഗെയിംസ്, ലേഡീസ് മത്സരങ്ങൾ, കിഡ്സ് ഇവന്റുകൾ തുടങ്ങിയവയിൽ പങ്കെടുത്ത ടീമുകൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്പോർട്സ് ഫെസ്റ്റിൽ 54.5 പോയന്റുമായി റെഡ് റൈഡേഴ്സ് ഓവറോൾ ചാമ്പ്യന്മാരായി. ഓറഞ്ച് വാരിയേഴ്സ് 50.5 പോയന്റുമായി രണ്ടാം സ്ഥാനവും യെല്ലോ ബ്ലാസ്റ്റേഴ്സ് 46 പോയന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.