കായികദിന പരിപാടികളോടനുബന്ധിച്ച് എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ അണിനിരന്ന മാർച്ച് പാസ്റ്റ്
ദോഹ: ശാരീരികക്ഷമതയുടെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും പ്രാധാന്യം വിദ്യാർഥികളെ ഓർമിപ്പിച്ച് അബു ഹമൂർ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ദേശീയ കായിക ദിനം ആഘോഷിച്ചു. കായിക വിനോദങ്ങളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കായിക പരിപാടികൾ സംഘടിപ്പിച്ചു. ഐക്യവും ഏകോപനവും കായികക്ഷമതയും ഉണർത്തി വിദ്യാർഥികൾ അണിനിരന്ന മാർച്ച് പാസ്റ്റ് ശ്രദ്ധേയമായി.കൂടാതെ, കായിക വിനോദവും ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന, പോസ്റ്റർ നിർമാണം, പ്രസന്റേഷനുകൾ തുടങ്ങിയ സർഗാത്മക പരിപാടികളും ഒരുക്കിയിരുന്നു. സമാപന ചടങ്ങിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർഥികൾക്ക് പ്രിൻസിപ്പൽ പ്രമീള കണ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്മെന്റ് അധ്യാപകരുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ സുഗമമായി ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.