Posted On
date_range Updated On
date_range എക്സിബിഷൻ കാണാൻ അമീർ എത്തി
ദോഹ: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കുന്ന ജ്വല്ലറി ആൻഡ് വാച്ച് എക്സിബിഷൻ 2018ൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശനം നടത്തി. വിവിധ പവലിയനുകളിലൂടെ സഞ്ചരിച്ച അമീർ, ഖത്തരി,ആഗോള കമ്പനികളിൽ നിന്നുമുള്ള ഏറ്റവും പുതിയ ജ്വല്ലറി, വാച്ച് ഡിസൈനുകൾ വീക്ഷിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഖത്തറിൽ നിന്നുള്ള വനിതാ ജ്വല്ലറി ഡിസൈനർമാരുടെ പവലിയനുകളിലും അമീർ സന്ദർശനം നടത്തി. അമീറിെൻറ സന്ദർശനം ഈ മേഖലയിൽ നിന്നുള്ളവർക്ക് വൻ ഉൗർജ്ജമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.