ഖത്തർ പ്രധാനമന്ത്രി ഇന്ന് ചൈനയിൽ

ദോഹ: ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചൈന സന്ദർശിക്കും. നിരവധി ഉന്നത ചൈനീസ് ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും, സാമ്പത്തിക -നിക്ഷേപ മേഖലകളിൽ പരസ്പര സഹകരണം വിപുലീകരിക്കുന്നതിനും ചർച്ചകൾ വഴിതുറക്കും.

ഖത്തർ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, പ്രധാന സംഭവവികാസങ്ങൾ, മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി നടക്കുന്ന നയതന്ത്ര നീക്കങ്ങളും ചർച്ചയാകും. കൂടാതെ, ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. പുതിയ നിക്ഷേപ സാധ്യതകൾ തുറക്കാനും പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്ക് വേഗം കൂട്ടാനും പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം ഊർജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Qatari Prime Minister in China today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.