ഫ്രണ്ട്സ് ഓഫ് തിരുവല്ല ഖത്തർ ചാപ്റ്ററിന്റെ പ്രഥമ ബിസിനസ്‌ ശ്രേഷ്ടത പുരസ്കാരം തമ്പു കുര്യന് അഡ്വ. വർഗീസ് മാമ്മൻ എം.എല്‍.എ സമ്മാനിക്കുന്നു

ഫോട്ടാ ഖത്തർ ഓണഘോഷം

ദോഹ: നാടിന്‍റെ സാമൂഹികവും സംസ്കരികവുമായ പുരോഗതിക്ക് പ്രവാസികളുടെ പങ്ക് പ്രശംസനീയമാണന്നും തിരുവല്ല എം.എല്‍.എ അഡ്വ. വര്‍ഗീസ് മാമ്മന്‍. പ്രവാസലോകത്തും ഓണം ഒരുമയോടെ ആഘോഷിക്കുന്നതിലൂടെ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം നിലനിർത്തുന്നതിൽ പ്രവാസി സമൂഹം നൽകുന്ന സംഭാവനയും അദ്ദേഹം എടുത്തുപറഞ്ഞു. ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) ഖത്തർ ചാപ്റ്ററിന്റെ നേതൃത്തത്തില്‍ സംഘടിപ്പിച്ച ഓണഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എല്‍.എ ഫോട്ടാ പ്രസിഡന്റ് തോമസ്‌ കുര്യന്‍ നെടുംത്തറയില്‍ അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് ഓഫ് തിരുവല്ല ഖത്തർ ചാപ്റ്ററിന്റെ പ്രഥമ ബിസിനസ്‌ ശ്രേഷ്ടത പുരസ്കാരം നേടിയ പുതുപള്ളി സ്വദേശി തമ്പു കുര്യന് അഡ്വ. വർഗീസ് മാമ്മൻ എം.എല്‍.എ സമ്മാനിച്ചു. ഫോട്ട ജനറൽ സെക്രട്ടറി അനീഷ് ജോർജ് മാത്യു ശ്രീ. തമ്പു കുര്യനുള്ള മംഗളപത്രം വായിച്ചു. സിപ്രോറ്റെക് കമ്പനി മാനേജിങ് ഡയറക്ടർ ജോസ് ഫിലിപ്പ് മംഗളപത്രം സമർപ്പിച്ചു. തുടർന്ന് അവാർഡ് ജേതാവ് തമ്പു കുര്യൻ മറുപടി പ്രസംഗം നടത്തി. മുഖ്യാതിഥിയായ അഡ്വ. വർഗീസ് മാമ്മൻ എം.എല്‍.എയെ ഫോട്ട ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചേർന്ന് ആദരിച്ചു. ഓണം ആഘോഷ കമ്മിറ്റി കൺവീനർ ജിജി ജോൺ സ്വാഗതവും വൈസ് പ്രസിഡന്റ് ബ്ലൂമി വർഗീസ് നന്ദിയും പറഞ്ഞു.

വഞ്ചിപാട്ട്, ചെണ്ടമേളം, വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങള്‍ക് തിളക്കം കൂട്ടി. ഫോട്ട കമ്മിറ്റി അംഗങ്ങളായ അനു എബ്രഹാം, റോബിൻ എബ്രഹാം കോശി, അബിൻ പയ്യനാട്ട്, നിതിൻ മാത്യു, പ്രമോദ് മാത്യുസ്, ജോൺ സി. എബ്രഹാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

Tags:    
News Summary - Photo Qatar Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.