ഖത്തർ പ്രധാനമന്ത്രി ചൈനയിൽ

ദോഹ: ഖത്തറും ചൈനയും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധം വിലയിരുത്തി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ചൈനീസ് പ്രധാനമന്ത്രി ലീ ചിയാങ്ങുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെത്തിയത്.

കൂടിക്കാഴ്ചയിൽ സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, വ്യാപാരം, ഊർജം, ടെക്നോളജി തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും നിലവിലുള്ള പങ്കാളിത്തം വിപുലീകരിക്കുന്നതിനുമുള്ള സാധ്യതകൾ ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ പ്രധാനപ്പെട്ട സമകാലിക വിഷയങ്ങളും ചർച്ചയായി.

ചൈനയുമായുള്ള സൗഹൃദം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഇരുരാജ്യങ്ങളുടെയും പൊതുവായ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി.

Tags:    
News Summary - Qatari Prime Minister in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.