Posted On
date_range Updated On
date_range ഖത്തർ ഫുഡ് ടെക് പ്രഫഷനൽസ് ഓണാഘോഷം
ദോഹ: ഖത്തർ ഫുഡ് ടെക് പ്രൊഫഷണൽസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. തുമാമ മാളിലെ അൽ സാജ് കിച്ചണിൽ നടന്ന പരിപാടിയിൽ ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളടക്കം നൂറോളം പേർ പങ്കെടുത്തു. കൂട്ടായ്മയുടെ പ്രതിനിധി മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. തുടർന്ന് ഓണത്തിന്റെ പാരമ്പര്യവും കൂട്ടായ്മയുടെ സൗഹൃദവും വിളിച്ചോതുന്ന വിവിധ കലാ-വിനോദ പരിപാടികൾ അരങ്ങേറി.
സൗഹൃദസംഗമത്തോടൊപ്പം രസകരമായ വിവിധ മത്സരങ്ങളും ഗെയിംസും സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷമീർ റിയാസ് ഖാൻ, അഫീഫ്, ശ്രീജിത്ത് ബാലു, അഷിൻ റഹീം, നവാസ്, അഫീത എന്നിവർ നേതൃത്വം നൽകി. നൗഷാദ് മൂത്തേടത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.