ജനക്ഷേമ വാര്‍ഡുകള്‍ക്കായി വോട്ടവകാശം വിനിയോഗിക്കുക - പ്രവാസി വെല്‍ഫെയര്‍

ദോഹ: തദ്ദേശ അധികാര കേന്ദ്രങ്ങളിൽ സാമൂഹികനീതിയും സാഹോദര്യവും മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടുകളും പദ്ധതികളുമടങ്ങിയ ജനക്ഷേമ വാര്‍ഡുകള്‍ രൂപപ്പെടുത്തുമെന്നതാണ്‌ വെല്‍ഫെയര്‍ പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഫൗസിയ ആരിഫ് പറഞ്ഞു.

ജനങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ തുല്യത, നീതിപൂർവകമായ വിഭവവിതരണം അധികാര പങ്കാളിത്തം, യുവജന -വിദ്യാർഥി സൗഹൃദ വാർഡുകള്‍ എന്നീ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിക്കും. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ല കമ്മിറ്റി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച 'മുന്നൊരുക്കം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ഖാസിം എം.കെ, കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ പുറക്കാട്, ഫ്രറ്റേണിറ്റി പേരാമ്പ്ര മണ്ഡലം മുന്‍ കണ്‍വീനര്‍ മുഹമ്മദലി വി.കെ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ സമാപന പ്രഭാഷണം നടത്തി. പ്രവാസി വെല്‍ഫെയര്‍ ജില്ല ആക്ടിങ് പ്രസിഡന്റ് റാസിഖ് നാരങ്ങോളി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി. നജ്മല്‍ സ്വാഗതം പറഞ്ഞു.

Tags:    
News Summary - Exercise your voting rights for public welfare of wards - Pravasi Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.