‘മുച്ചീട്ട് കളിക്കാര​െൻറ മകള്‍’ വീണ്ടും അരങ്ങിലെത്തി

ദോഹ: പ്രവാസലോകത്തെ മലയാളി അരങ്ങി​​​െൻറ ശക്തിയും ചേതനയും അടയാളപ്പെടുത്തിക്കൊണ്ട്​ അഭിനയ സംസ്കൃതി അവതരിപ്പിച്ച ‘മുച്ചീട്ട് കളിക്കാര​​​െൻറ  മകള്‍’ ദൃശ്യാവിഷ്​ക്കാരം നാലാമത്​ വേദിയിൽ അവതരിപ്പിക്കപ്പെട്ടു. ഗണേഷ് ബാബു മയ്യില്‍ സംവിധാനം ചെയ്ത ആവിഷ്​ക്കാരം  പ്രവാസി ദോഹ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ ചടങ്ങി​​​െൻറ ഭാഗമായാണ്​ ഐ സി സി അശോകഹാളിലെ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി അരങ്ങേറിയത്. ജോലിക്കും വിശ്രമത്തിനുമിടയിൽ വീണുകിട്ടുന്ന ചുരുങ്ങിയ സമയംകൊണ്ട്,​ പരിമിതികളെയും വെല്ലുവിളികളെയും അതിജീവിച്ചുളള കലാപ്രവർത്തനമാണ്​ ‘മുച്ചീട്ട് കളിക്കാര​​​െൻറ മകള്‍’ വിത്യസ്​തമാക്കുന്നത്​. 

വൈക്കം മുഹമ്മദ്‌ ബഷീര്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് വര്‍ഷങ്ങള്‍ 21 കഴിഞ്ഞവേളയില്‍ ആ തൂലികയില്‍ വിരിഞ്ഞ കുറെയേറെ കഥാപാത്രങ്ങള്‍ യവനികയ്ക്ക് മുന്നില്‍ ഒരേ വേദിയില്‍ സംഗമിച്ച ഹൃദ്യമായ കാഴ്ചയായിരുന്നു ഇൗ സർഗാത്​മക അനുഭവം.  ബഷീറിയന്‍ സ്മരണകള്‍ തുളുമ്പുന്ന ഒരു സായാഹ്നത്തില്‍ മഹാനായ ആ എഴുത്തുകാരനു സമര്‍പ്പിക്കാവുന്ന ഏറ്റവും മികച്ച അനുസ്മരണമാകുകയും ചെയ്​തു ഇൗ  ദൃശ്യാവിഷ്കാരം. എരിയുന്ന ബീഡിക്കും ഒഴുകിവരുന്ന ഗസലുകള്‍ക്കുമൊപ്പം ചാരുകസേരയില്‍ ചിന്താനിമഗ്നനായി ഇരിക്കുന്ന ബഷീറില്‍ തുടങ്ങി ഒറ്റക്കണ്ണന്‍ പോക്കരും, സൈനബയും, മണ്ടന്‍മുത്തപ്പയും, ന്യായംഉസ്മാനും, ആനവാരിയും, പൊന്‍കുരിശു തോമയും, എട്ടുകാലി മമ്മൂഞ്ഞും, കേശവന്‍ നായരും സാറാമ്മയും, ആകാശമിട്ടായിയും, സുഹറയും ആയിഷയും കുഞ്ഞിപാത്തുവും മജീദും അങ്ങനെ അവര്‍ വായിച്ചറിഞ്ഞു നെഞ്ചേറ്റിയ നിരവധി കഥാപാത്രങ്ങള്‍ അരങ്ങില്‍ ജീവിക്കുന്നത് നിറഞ്ഞ കയ്യടിയോടെയാണ്​  പ്രൗഡ  സദസ് സ്വീകരിച്ചത്​. 

ചനോജ് അവതരിപ്പിച്ച ‘മണ്ടന്‍ മുത്തപ്പ’യെ ‘ജ​​െൻറില്‍മാനാ’യും പിന്നെ ‘സ്മാര്ട്ടും’  ഒടുവില്‍  ‘ബോള്‍ഡ്’  ആയും മാറ്റുന്ന സൈനബയുടെ പ്രണയകാഴ്ചകള്‍ക്ക് ജീവന്‍നല്‍കിയ മേഘ്ന ഗംഗാധരന്‍‍;  കരുത്തനായി തുടങ്ങി നിസ്സാരനായി മാറിയ ‘ഒറ്റക്കണ്ണന്‍ പോക്കരുടെ’ ഭാവപകര്‍ച്ചകള്‍ പകര്‍ന്നാടിയ ഫൈസല്‍ അരിക്കാട്ടയില്‍, ന്യായംപറഞ്ഞു പ്രേക്ഷകനെ ചിരിപ്പിച്ച,  ഒടുവില്‍ സൈനബയുടെ കറികത്തിക്ക്മുന്നില്‍ അടിയറവുപറയേണ്ടി വന്ന ‘ന്യായം ഉസ്മാന്’ ജീവന്‍ കൊടുത്ത വിനയന്‍ ബേപ്പൂര്‍, പൊള്ളയായ വാക്ദോരണികളുമായി പൊതുസമൂഹത്തില്‍ ആളാവാന്‍ ശ്രമിക്കുന്ന  നേതാവിനെ അവതരിപ്പിച്ച നിധിന്‍, ബഷീറായി ഗംഗാധരന്‍ മട്ടന്നൂര്‍, എട്ടുകാലി മമ്മൂഞ്ഞായി മന്‍സൂര്‍ ഒരുമനയൂര്‍, പൊൻകുരിശു തോമായായി വിഷ്ണു ,ആനാവാരിയായി ഒ.കെ പരുമല, ചക്കര അന്ത്രുവായി ബിജീഷ്, കുട്ട്യാലിക്കയായി രവി മണിയൂര്‍,ഒസാന്‍ മോയിതീന്‍ ആയി ഷഫീക്, കുട്ടിക്കയായി ഉണ്ണിമോന്‍ ഗുരുവായൂര്‍, നായരായി ആനന്ദ അബ്ദുള്‍ഖാദരായും, മോയില്യാരായും ഇരട്ട വേഷങ്ങളില്‍ ഷെറിന്‍, ഹസ്സന്‍ കുഞ്ഞായി ശിവപ്രസാദ്, മമ്മദായി അമിത് രാധാകൃഷ്ണന്‍, കുമാരനായി ശരത് ആണ്ടിപണ്ടാരമായി നബീല്‍, കേശവന്‍ നായരായി നിയാസ്, പത്രാസ് ആയി സഞ്ജയ് പാത്തുമ്മയായി രാഗി വിനോദ്‌, സാറാമ്മയായി വിജിന സഞ്ജയ്‌, ആസിയയായി അമൃത, ഒപ്പം ബഷീര്‍ അനശ്വരമാക്കിയ മജീദ്‌ ആയി രേവന്ത്, സുഹ്രയായി ആര്‍ഷ, ആയിഷയായി നേഹ, കുഞ്ഞിപ്പാറുവായി ഗംഗ ഗോപി, ഖദീജയായി ദേവിക, ആകാശമിട്ടായി ആയി അന്‍ശു സഞ്ജയ്‌ എന്നീ ബാലതാരങ്ങളും അവരവരുടെ ഭാഗം ഭംഗിയായി കൈകാര്യം ചെയ്​തു.  പ്രവാസി ദോഹ സംഘടിപ്പിച്ച ബഷീർ അനുസ്മരണത്തിൽ സി.വി റപ്പായി (പ്രവാസി ചെയർമാൻ ) സ്വാഗതം പറഞ്ഞു.  ശ്രീകല പ്രകാശൻ അനുസ്മരണ പ്രഭാഷണം നടത്തി. കരീം അബ്ദുല്ല നന്ദി പറഞ്ഞു.

Tags:    
News Summary - events qatar gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.