ദോഹ: ഖത്തർ എയറോനോട്ടിക്കൽ കോളജ് (ക്യു.എ.സി)യിൽ നിന്ന് 105 വിദ്യാർഥികൾ വിജയകരമായി കോഴ്സുകൾ പൂർത്തിയാക്കി.
എയർ ട്രാഫിക് കൺേട്രാൾ, മെേട്രാളജി, എയർപോർട്ട് ഓപറേഷൻസ് മാനേജ്മെൻ്റ്, സെക്യൂരിറ്റി മാനേജ്മെൻ്റ്, പാസ്പോർട്സ്, എയർക്രാഫ്റ്റ് എൻജിനീയറിംഗ്, മെയ്ൻ്റനൻസ്, പൈലറ്റ് െട്രയിനിംഗ് തുടങ്ങി വിവിധ വിഷയങ്ങളിലാണ് ഇവർ പഠനം പൂർത്തിയാക്കിയതെന്ന് അധികൃതർ അറിയിച്ചു. വിദ്യാർഥികളിൽ 52 പേരും സ്വദേശികളാണ്. ഇതിൽ 12 വിദ്യാർഥിനികളും ഉൾപ്പെടുന്നു.
ബിരുദം ലഭിച്ചവരിൽ 20 പേർ ആഭ്യന്തര മന്ത്രാലയത്തിെൻ്റ ജീവനക്കാരാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എയറോനോട്ടിക് മേഖലയിൽ ആയിരം ബിരുദ വിദ്യാർഥികളെയും രണ്ടായിരം ഹ്രസ്വകാല കോഴ്സ് വിദ്യാർഥികളെയും സ്ഥാപനം സംഭാവന ചെയ്തതായി അധികൃതർ പറഞ്ഞു. ക്യു എ സി ചെയർമാൻ ശൈഖ് ജബർ ബിൻ ഹമദ് ആൽഥാനിയും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.