ദോഹ: ഖത്തറിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷപൂർവ്വം നടത്തപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറു മണി മുതൽ അർദ്ധരാത്രി വരെ റിലീജിയസ് കോംപ്ലക്സിലെ വിവിധ പള്ളികളിൽ ഭക്തജനങ്ങൾ പ്രാർത്ഥനകളിലും കർമ്മങ്ങളിലും പങ്കെടുത്തു. അൻപതു ദിവസത്തെ നോമ്പിനും പ്രാർത്ഥനയ്ക്കും ശേഷം കൊണ്ടാടുന്ന ഈസ്റ്റർ ആഹ്ലാദത്തിന്റെയും ഭക്തിയുടെയും കൂട്ടായ്മയുടെയുംആഘോഷമായി മാറുന്നു. തിരക്ക് ഒഴിവാക്കുന്നതിനായി ചില പള്ളികളിൽ ഒന്നിലധികം തിരുക്കർമ്മങ്ങൾ നടത്തിയിരുന്നതായി വിശ്വാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.